തമിഴ്‌നാട്ടിലെ തിരുവാരൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ മാസം 28നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്താനിരുന്നത്. ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ഡിഎംകെ അധ്യക്ഷനായിരുന്ന എം. കരുണാനിധി മരിച്ചതിനെത്തുടര്‍ന്നാണ് തിരുവാരൂര്‍ വീണ്ടും ജനവിധി തേടുന്നത്.
തെരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം റദ്ദാക്കുന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണാധികാരിക്കും നിര്‍ദേശം നല്‍കി. തിരുവാരൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നിലവിലെ തമിഴക രാഷ്ട്രീയസാഹചര്യത്തില്‍ നിര്‍ണായകമാണ്. ഗജ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യവുമായി വിവിധ പാര്‍ട്ടികളും നേരത്തേ രംഗത്തെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha






















