ആത്മ സുഹൃത്തുക്കൾ പ്രണയിച്ചത് ഒരു പെൺകുട്ടിയെ; പെൺകുട്ടി തന്നെ പ്രണയിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ രണ്ടാമൻ ഉറ്റചങ്ങാതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി- എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തിൽ സിനിമാക്കഥകളെ വെല്ലുന്ന പ്രണയവും പ്രതികാരവും

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തിൽ സിനിമാക്കഥകളെ വെല്ലുന്ന പ്രണയവും പ്രതികാരവും. ശനിയാഴ്ച രാവിലെയാണ് തമിഴ്നാട്ടിലെ കുംഭകോണത്ത് നിന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മുന്‍താസറിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ആത്മാര്‍ത്ഥ സുഹൃത്ത് ഉള്‍പ്പെട്ട മൂന്നു പേരെ തിരുവിടൈമരുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍താസറിന്റെ വീടിന് ഏഴു കിലോമീറ്റര്‍ അകലെ വീരചോളന്‍ നദിക്കരയിലാണ് മുന്‍താസറിന്റെ മൃതദേഹം കണ്ടെത്തിയത്.
മുന്‍താസറിന്റെ സുഹൃത്തുക്കളായ എം ഇജാസ് അഹമ്മദ്, എം മുഹമ്മദ് ജലാലുദ്ദീന്‍, ആര്‍ മുഹമ്മദ് എന്നിവരാണ് കൊലപാതകത്തിന് പിന്നില്‍. ഇവരാണ് അറസ്റ്റിലായത്. മുൻതസറും പ്രതികളും ദീർഘകാലമായി സുഹൃത്തുക്കളാണ്. തിരുച്ചിറപ്പള്ളിയിലെ കോളജ് വിദ്യാർഥിനിയോട് ഇജാസിനും മുൻതസറിനും പ്രണയമുണ്ടായിരുന്നു. പെൺകുട്ടിക്കു ഇഷ്ടം മുൻതസറിനോടു മാത്രം. ഇതിന്റെ വൈരാഗ്യത്തിലാണു സുഹൃത്തുക്കളുടെ സഹായത്തോടെ ഇജാസ് മുൻതസറിനെ കൊന്നത്.
മുന്‍തസറിന്റെ പിതാവ് വിദേശത്താണ്. വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസം. വെള്ളിയാഴ്ച വൈകിട്ട് സഹോദരിയുടെ വീട്ടിലേയ്ക്കെന്ന് പറഞ്ഞാണ് മുന്‍താസര്‍ ബൈക്കില്‍ പോയത്. പിന്നാലെ വിളിച്ച് സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനു പോകുകയാണെന്ന് മുംതാസിനു വിളി വന്നിരുന്നു. തുടര്‍ന്ന് മുന്‍താസറിനെ തട്ടിക്കൊണ്ടുപോകുകയാണെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മോചിപ്പിക്കാമെന്ന് അമ്മയ്ക്ക് ഫോണ്‍ കോള്‍ കിട്ടി. തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha






















