ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മോശം കമന്റിട്ട യുവാവിനെ മർദ്ദിച്ച് മലയാളിയായ ഐഎഎസ് ഓഫീസര്‍

ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കയറി മോശം കമന്റിട്ട യുവാവിനെ മര്‍ദ്ദിച്ച് ഐഎഎസ് ഓഫീസര്‍. ബംഗാള്‍ അലിപുര്‍ദാറിലെ കളക്ടര്‍ നിഖില്‍ നിര്‍മ്മല്‍ ആണ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവാവിനെ പൊതിരെ തല്ലിയത്. മലയാളിയായ നിഖില്‍ ഭാര്യയെ മുന്നില്‍ നിര്‍ത്തിയാണ് യുവാവിനെ മര്‍ദ്ദിച്ചത്.
ഫലാകട പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സ്‌റ്റേഷന്‍ എസ് ഐ സൗമ്യജിത് റേയും മര്‍ദ്ദിക്കുമ്പോള്‍ സ്‌റ്റേഷനിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മലിന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്കില്‍ കയറി മോശമായ കമന്റ് യുവാവിട്ടിരുന്നു. ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് ഇയാളെ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു. ബെറ്റർ ഇന്ത്യ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസർമാരിലൊരാളാണ് മലയാളിയായ നിഖിൽ.
https://www.facebook.com/Malayalivartha






















