കടിക്കാന്‍ വന്ന നായയെ കല്ലെറിഞ്ഞു... ഉടമസ്ഥന്‍ യുവാവിനെ വെടിവെച്ചു കൊന്നു

കടിക്കാന്‍ വന്ന നായയെ കല്ലെറിഞ്ഞ യുവാവിനെ നായയുടെ ഉടമ വെടിവെച്ചു കൊലപ്പെടുത്തി. മുപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം കോളനിയില്‍ ഇന്നലെ സംഭവം നടന്നത്. വെല്‍ക്കം കോളനി വഴി നടന്നു പോകുകയായിരുന്ന അഫഖിനെ കണ്ടതും വളര്‍ത്തുനായ കുരക്കാന്‍ തുടങ്ങി.
നായ തന്നെ ആക്രമിക്കാന്‍ വരുന്നതു കണ്ട അഫഖ് കല്ലുകള്‍ പെറുക്കി നായയെ എറിഞ്ഞോടിച്ചു. എന്നാല്‍ സംഭവം കണ്ടുകൊണ്ട് നിന്ന നായയുടെ ഉടമ മെഹ്താബ് അപ്പോള്‍ തന്നെ വീടിനകത്തേക്ക് പോയി തോക്കുമായി വരികയും അഫഖിനുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. അഫഖിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെടിയുതിര്‍ക്കുന്നതിന് മുന്നോടിയായി ഇരുവരും തമ്മില്‍ വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കൃത്യം നടത്തിയ ശേഷം ഉടമ ഒളിവില്‍ പോയതായും പൊലീസ് ഓഫീസര്‍ അതുല്‍ താക്കൂര്‍ പറഞ്ഞു. ഒളിവില്‍ പോയ ഉടമക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha






















