പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്

റഫാല്‍ ചര്‍ച്ചയില്‍ ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്. കോണ്‍ഗ്രസ് എം.പി കെ.സി വേണുഗോപാലാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. കേരളത്തിലെ ക്രമസമാധാന പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ. സമ്പത്ത് എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതിനിടെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 വരെ നിര്‍ത്തിവെച്ചു. പ്രതിരോധ മന്ത്രി കളവ് പറയുകയാണെന്നും ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha






















