കനത്ത മൂടല്‍മഞ്ഞ്... വിമാനസര്‍വ്വീസുകളും ട്രെയിന്‍ സര്‍വ്വീസുകളും വൈകുന്നു

തലസ്ഥാനത്ത് മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. ഡല്‍ഹി, ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതും അവിടേക്ക് എത്തുന്നതുമായ സര്‍വീസുകളാണ് വൈകുന്നത്. ബംഗളൂരുവില്‍ മാത്രം 20 വിമാനങ്ങളാണ് കനത്ത മൂടല്‍ മഞ്ഞ് മൂലം വൈകിയത്. ഭോപാലിലുള്ള വിമാന സര്‍വീസിനെയും മോശം കാലാവസ്ഥ ബാധിച്ചു. വിമാന സര്‍വീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തി യാത്ര തുടങ്ങിയാല്‍ മതിയെന്ന് വിസ്താര, ഇന്‍ഡിഗോ എന്നീ എയര്‍ലൈന്‍സുകള്‍ യാത്രികരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി, ബംഗളൂരു, ഭോപാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജെറ്റ് എയര്‍വേസിന്റെ സര്‍വീസുകളും വൈകിയതായി എയര്‍ലൈന്‍സ് അറിയിച്ചു. ഉത്തരേന്ത്യയിലെ മൂടല്‍ മഞ്ഞ് ട്രെയിന്‍ സര്‍വീസുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള 13 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഇന്നലെയും മൂടല്‍മഞ്ഞ് കാരണം 50 വിമാന സര്‍വീസുകള്‍ വൈകിയിരുന്നു.
https://www.facebook.com/Malayalivartha






















