വിശപ്പു സഹിക്കാനായില്ല... കീടനാശിനി കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍

വിശപ്പു സഹിക്കാന്‍ കഴിയാതെ കീടനാശിനി കഴിച്ച കുഞ്ഞ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ . മധ്യപ്രദേശിലെ രത്‌ലാ ജില്ലയിലാണ് സംഭവം നടന്നത്. ആദിവാസി വിഭാഗത്തില്‍ പെട്ട കുഞ്ഞാണ് വിശപ്പ് മാറ്റാനായി കീടനാശിനി കഴിച്ചത്. ഡിസംബര്‍ 31നാണ് സംഭവം നടന്നത്.
കുടുംബം പട്ടിണിയിലാണെന്ന് പലതവണ പറഞ്ഞിട്ടും റേഷന്‍ കടയില്‍ നിന്ന് ഗോതമ്പ് അനുവദിച്ചില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശപ്പ് സഹിക്കാന്‍ വയ്യാതായതോടെയാണ് കുഞ്ഞ് കീടനാശിനി എടുത്ത് കഴിച്ചത്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴയുന്ന കുഞ്ഞിന്റെ വയസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ അന്വേഷം ആരംഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















