Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

അശ്ലീല ഗാനങ്ങള്‍ക്കൊപ്പം ചുവടുവിക്കുന്ന പെൺകുട്ടികളുടെ വസ്ത്രങ്ങൾ ബലം പ്രയോഗിച്ച്‌ അഴിച്ച്‌ കളഞ്ഞു മയക്കുമരുന്ന് കൊടുത്ത് നഗ്നരാക്കി ക്രൂര ബലാത്സംഗം- സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ പെൺകുട്ടികൾ നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങൾ ഇങ്ങനെ...

07 JANUARY 2019 01:50 PM IST
മലയാളി വാര്‍ത്ത

ബീഹാറിലെ മുസാഫര്‍നഗറിലെ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പുറംലോകം ശ്രവിച്ചത്. അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ അര്‍ധ നഗ്നരാക്കി ഡാന്‍സ് കളിപ്പിച്ച ശേഷമായിരുന്നു ബലാത്സംഗം നടന്നതെന്നാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ബലം പ്രയോഗിച്ച്‌ പെണ്‍കുട്ടികളെ ഇവിടെ നൃത്തം ചെയ്യിക്കാറുണ്ടായിരുന്നു. അശ്ലീല ഗാനങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കുമ്ബോള്‍ ഇവരുടെ വസ്ത്രങ്ങളും ബലം പ്രയോഗിച്ച്‌ അഴിച്ച്‌ കളയും. മയക്ക് മരുന്നുകളും കുട്ടികളെ നിര്‍ബന്ധിച്ച്‌ ഉപയോഗിപ്പിച്ച ശേഷമായിരുന്നു പലപ്പോഴും ബലാത്സംഗം നടന്നതെന്ന് 73 പേജുള്ള സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമാണിമാരാണ് അഭയകേന്ദ്രത്തിലെ കുട്ടികളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം പത്ത് വര്‍ഷത്തോളം ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായാണ് അഭയകേന്ദ്രത്തിലെ കുട്ടികള്‍ നേരത്തെ വെളിപ്പെടുത്തിയത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്‍റെ പരിപാടിക്കിടെ കഴിഞ്ഞ വര്‍ഷം കുട്ടികള്‍ ഇക്കാര്യം വെളിപ്പെടുത്തയതോടെയാണ് ക്രൂര പീഡനം പുറംലോകം അറിഞ്ഞത്. ബിഹാറിലെ സാമൂഹ്യ ക്ഷേമ മന്ത്രിയായിരുന്ന മഞ്ജു വര്‍മ്മ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. മാസങ്ങളോളം ഒളിവിലായിരുന്ന മഞ്ജു വര്‍മ്മ അടുത്തിടെ കോടതിയില്‍ കീഴടങ്ങിയിരുന്നു.

അഭയകേന്ദ്രത്തിന്‍റെ നടത്തിപ്പു ചുമതലയുണ്ടായിരുന്ന ബ്രജേഷ് താക്കൂറാണ് കേസിലെ മുഖ്യപ്രതി. ബ്രജേഷ് താക്കൂറുമായി മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇവര്‍ പ്രതിയായത്. മന്ത്രിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്ക് അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ കാഴ്ച്ചവെക്കലായിരുന്നു നടന്നത്. അന്തേവാസികളായിരുന്ന 42 ല്‍ 34 പേരും ബലാത്സംഗത്തിന് ഇരകളായിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പടക്കം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (36 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (48 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (2 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (2 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (4 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (4 hours ago)

Malayali Vartha Recommends