Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2019ല്‍ തൂക്കുസഭ വരാന്‍ കാത്തിരിയ്ക്കുകയാണ് നിതിന്‍ ഗഡ്കരി; ഒരു തവണ കൂടി ഗഡ്കരി ബിജെപി ദേശീയ അദ്ധ്യക്ഷനായാൽ മോദിയും അമിത് ഷായും ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് ശിവസേന

07 JANUARY 2019 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്

83 കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം.. രാത്രി 12.15-ന് മൂന്നുപേർ ഫ്ലാറ്റിലെത്തിയതായി കണ്ടെത്തി... കൈകാലുകൾ ബന്ധിച്ച്, വായ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം...

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

  മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

2019ല്‍ തൂക്കുസഭ വരാന്‍ കാത്തിരിയ്ക്കുകയാണ് നിതിന്‍ ഗഡ്കരിയെന്ന്‍ ശിവസേന നേതാവ് സഞ്ജയ്‌ റൗത്. കൂടാതെ, തൂക്കുസഭയാണ് 2019ല്‍ വരുന്നതെങ്കില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാന്‍ പിന്തുണയ്ക്കുമെന്നും ആ ഒരു സമയത്തിനാണ് ഗഡ്കരി കാത്തിരിക്കുന്നതെന്നും രാജ്യസഭാ എംപികൂടിയായ സഞ്ജയ് റൗത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തി കുറഞ്ഞുവരുന്നതായും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രശസ്തി ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവസേന മുഖപത്രമായ സാമ്നയിലെ പ്രതിവാര കോളത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ഇനി വരാന്‍ പോകുന്ന തൂക്കുസഭയ്ക്ക് ഉത്തരവാദി നരേന്ദ്രമോദി മാത്രമാണ്. 2014ല്‍ മോദി തരംഗം കാണുവാന്‍ കഴിഞ്ഞിരുന്നു. കാരണം, അന്ന് വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണമായിരുന്നു. പക്ഷെ ഇന്ന് ആ അവസ്ഥ മാറിയിരിക്കുകയാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു.

പദവിയും പ്രശസ്തിയും തുലനം ചെയ്യുമ്ബോള്‍ രാഹുല്‍ ഗാന്ധി വളരെ പിന്നിലാണ്. എങ്കിലും രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ന് ജനങ്ങള്‍ വില കല്‍പിക്കുന്നു, കാരണം, ജനങ്ങള്‍ക്ക് ബിജെപി സര്‍ക്കാരിലുള്ള പ്രതീക്ഷ നശിച്ചു, ജനങ്ങള്‍ നിരാശരാണ്, അദ്ദേഹം പറഞ്ഞു.

ഗഡ്കരി ബിജെപി ദേശീയ അദ്ധ്യക്ഷനായിരുന്ന കാലത്ത് മോദിയും അമിത് ഷായും സംസ്ഥാന നേതാക്കള്‍ മാത്രമായിരുന്നു. രണ്ടാമതൊരു തവണകൂടി ഗഡ്കരി ഈ സ്ഥാനത്തേക്ക് വരികയാണെങ്കില്‍ മോദിയും അമിത് ഷായും ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് 80 മുതല്‍ 100 സീറ്റുകള്‍ വരെ നഷ്ടമാകും. അങ്ങനെ വരുമ്ബോള്‍ മോദിയെ മാറ്റി ആര്‍എസ്‌എസ് ഗഡ്കരിക്ക് പിന്നില്‍ നില്‍ക്കുന്ന ഒരു കാഴ്ചയാകും 2019ല്‍ കാണാനാവുക. കാരണം, നിതിന്‍ ഗഡ്കരിയ്ക്ക് ആര്‍എസ്‌എസും ബിജെപിയും ഏറെ അംഗീകാരം നല്‍കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് പരാജയമുണ്ടായപ്പോള്‍ സ്വരം മാറ്റിയുള്ള ഗഡ്കരിയുടെ പ്രതികരണം ഇതിന്‍റെ സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (1 minute ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (6 minutes ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (1 hour ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (1 hour ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (1 hour ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (1 hour ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (1 hour ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (1 hour ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (1 hour ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (1 hour ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (2 hours ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (3 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (3 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (4 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends