ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയ്ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന സംഘം പിടിയിലായി

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയ്ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന സംഘം പിടിയില്‍. ജമ്മു കാശ്മീരിലെ കഠുവയില്‍നിന്നാണ് രണ്ടംഗ സംഘം പിടിയിലായത്.
പോലീസ് ഇവരില്‍ നിന്ന് രണ്ട് തോക്കുകളും ഒരു ട്രക്കും 71,000 രൂപയും പിടിച്ചെടുത്തു. പുല്‍വാമയിലെ അവന്തിപുര സ്വദേശികളായ നിസാര്‍ അഹമ്മദ്, അക്കിബ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പഞ്ചാബില്‍ നിന്നെത്തിയ ട്രക്കാണ് പോലീസ് പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha





















