സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ ജാതി അടിസ്ഥാനത്തിലുള്ള സംവരണം അട്ടിമറിക്കാനുള്ള ആര്‍എസ്എസ്-ബിജെപി അജണ്ട പുറത്തായിരിക്കുകയാണെന്ന് ജിഗ്നേഷ് മേവാനി

സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ ജാതി അടിസ്ഥാനത്തിലുള്ള സംവരണം അട്ടിമറിക്കാനുള്ള ആര്‍എസ്എസ്-ബിജെപി അജണ്ട പുറത്തായിരിക്കുകയാണെന്ന് ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. സാമൂഹിക-വിദ്യാഭ്യാസ അസമത്വത്തെ ദൂരീകരിക്കാനുള്ള സംവരണത്തെ ഇല്ലാതാക്കാനുള്ള ആദ്യ പടിയാണിതെന്ന് താന്‍ ഭയപ്പെടുന്നതായും മേവാനി പറഞ്ഞു.
ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിര്‍ത്തലാക്കി ഭരണഘടനയെ അട്ടിമറിക്കാനുള്ള ദീര്‍ഘകാലമായുള്ള ആര്‍എസ്എസിന്റെ അജണ്ടയുടെ ഭാഗമാണിത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന ജനങ്ങള്‍ക്ക് പ്രാതിനിധ്യം നല്കാന് രാജ്യം വിഭാവനം ചെയ്ത ക്വാട്ടാ സംവിധാനമാണ് സംവരണം. ഇത് ദാരിദ്ര്യ നിര്‍മാര്‍ജനം ഉദ്ദേശിച്ചുള്ള പദ്ധതിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റു വിഭാഗത്തിലെ പാവപ്പെട്ടവര്‍ ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യം കൈപ്പറ്റുന്നതില്‍ പ്രശ്നമൊന്നുമില്ല. എന്നാല്‍ സംവരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദാരിദ്ര്യ നിര്മാര്ജനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















