2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മത്സരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍നിന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മത്സരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. വാരാണസിയില്‍ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്നും പാര്‍ട്ടി അറിയിച്ചു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേജരിവാള്‍ മത്സരിക്കില്ല. സംസ്ഥാനത്ത് പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ഇതെന്നും എഎപി വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗ് പറഞ്ഞു. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ എല്ലാ മണ്ഡലങ്ങളിലും എഎപി മത്സരിക്കും. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണത്തെ സീറ്റുകളിലും മത്സരിക്കും. എന്നാല്‍ അവസാനവട്ട തീരുമാനം ഫെബ്രുവരിയോടെ എടുക്കുമെന്നും സഞ്ജയ് സിംഗ് അറിയിച്ചു. വാരാണസി ഉള്‍പ്പെടെ യുപിയില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















