Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രാഹുൽ മാജിക്കിന് ഉത്തർ പ്രദേശ്; ഉത്തര്‍പ്രദേശിലെ എണ്‍പത് സീറ്റുകളിലുംഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം; സംസ്ഥാനത്തുടനീളം 13 റാലികള്‍ നടത്താൻ തീരുമാനം. ഫെബ്രുവരി മുതല്‍ നടക്കുന്ന റാലികളില്‍ എല്ലായിടത്തും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും

14 JANUARY 2019 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശിലെ എണ്‍പത് സീറ്റുകളിലുംഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസിനെ തള്ളി എസ്.പിയും ബി.എസ്.പിയും സഖ്യം പ്രഖ്യാപിച്ചതൊന്നും രാഹുലിനെ ഭയപെടുത്തുന്നില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് കോൺഗ്രസിന്റെ തീരുമാനം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വ്യാപക പ്രചാരണത്തിനു ലക്ഷ്യമിടുന്ന കോൺഗ്രസ്ഇതിനായി പ്രിയങ്ക വാധ്‌രയെയും കളത്തിലിറക്കും.

ബിജെപിയിൽനിന്ന് അകന്നു നിൽക്കുന്ന യുവ നേതാവ് വരുൺ ഗാന്ധി കോൺഗ്രസിലേക്കു കാലം മാറുമെന്ന രീതിയിലുള്ള അഭ്യുഹവും ശക്തമാകുന്നുണ്ട്. വരുൺ വരുന്നതിനോടു കോൺഗ്രസ് ദേശീയ നേതൃത്വത്തിന് എതിർപ്പില്ല. എന്നാൽ, കേന്ദ്രമന്ത്രിയായ മേനക ഗാന്ധിയെ കൈവിട്ട് അദ്ദേഹം വന്നേക്കില്ലെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.

ദേശീയതലത്തിൽ രാഹുലിന്റെ പ്രതിച്ഛായ മെച്ചപ്പെട്ടത് യുപിയിൽ ഗുണം ചെയ്യുമെന്നും കൂടുതൽ സീറ്റുകൾക്ക് അതു വഴിയൊരുക്കുമെന്നുമാണു പാർട്ടിയുടെ പ്രതീക്ഷ. 1992 ലെ തകര്‍ച്ചയ്ക്ക് ശേഷം യുപിയില്‍ തിരിച്ചുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലയെങ്കിൽ പോലും 2009ൽ വിജയിച്ച 21 മണ്ഡലങ്ങളിലും 2014ൽ രണ്ടാം സ്ഥാനത്തെത്തിയ 6 മണ്ഡലങ്ങളിലും വിജയ സാധ്യത നിലനിൽക്കുന്നുവെന്നാണു കണക്കുകൂട്ടൽ.

ഒരുമിച്ചുനിന്നപ്പോൾ കോൺഗ്രസും ജനതാദളും പിന്തുണച്ച് ബി.ജെ.പി.യുടെ അധികാരത്തിലേക്കുള്ള വരവ് തടഞ്ഞ ചരിത്രമാണ് 1993-ലെ വിധാൻസഭാ തിരഞ്ഞെടുപ്പിലേത്. ബി.ജെ.പി. അധികാരത്തിലെത്തുന്നത് തടയാൻ മായാവതിയുമായി ചേർന്നുനിന്ന് മുലായം അന്ന് വഴിയടച്ചു. പിന്നീട് വലിയ രാഷ്ട്രീയവിരോധത്തിന്റെ കാലത്തേക്ക് ഇരുവരും മാറി.

80 സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് യുപിയില്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം അപ്‌നാദള്‍, ആര്‍എല്‍ഡി, ശിവപാല്‍ യാദവിന്റെ പാര്‍ട്ടി എന്നിവര്‍ സഖ്യത്തിനെത്തിയാല്‍ 20 സീറ്റ് വരെ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. മതേതര പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ടെന്നും രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു. 25 സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഖ്യം വിട്ടതില്‍ ഇരട്ടി ആഹ്ലാദത്തിലാണ്. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനായാല്‍ വിജയസാധ്യത വര്‍ധിക്കുമെന്ന് ഇവര്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി 38 സീറ്റുകളില്‍ മത്സരിക്കാനായിരുന്നു എസ്.പി-ബി.എസ്.പി തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെയും സീറ്റുകളായ അമേഠിയിലും റായ്ബറേലിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും മായാവതി പ്രഖ്യാപിച്ചിരുന്നു. എസ്.പിയും ബി.എസ്.പിയും മാറി മാറി വിജയിച്ച സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു. 2014 ൽ 80 സീറ്റുകള്‍ ഉള്ള ഉത്തര്‍പ്രദേശ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍ 73 സീറ്റുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ഒതുങ്ങി. നിര്‍ണായക ശക്തിയായ എസ്പിക്ക് ലഭിച്ചത് വെറും രണ്ട് സീറ്റായിരുന്നു.

യുപിയില്‍ വോട്ടുകള്‍ ചോര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. അതിനുള്ള നീക്കങ്ങളാണ് ഇനി ഉണ്ടാവുക. അതേസമയം മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ട് അതേ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ ദേശീയ തലത്തില്‍ നിന്ന് കൊണ്ടുവരുന്നുണ്ട് രാഹുല്‍.

കോണ്‍ഗ്രസില്‍ യുപിയില്‍ എല്ലാ ശക്തിയോടെയും മത്സരിക്കും. ഗുലാം നബി ആസാദിനെ പോലുള്ള നേതാക്കള്‍ രാഹുലിന്റെ റാലികളില്‍ പങ്കെടുക്കും. ബിഎസ്പിയുടെ വോട്ടു ബാങ്കില്‍ വിള്ളലുണ്ടാക്കാനാണ് പ്രധാന നിര്‍ദേശം. കഴിഞ്ഞ പത്ത് വര്‍ഷമായി ബിഎസ്പിയുടെ വോട്ടുബാങ്കാണ് ചോര്‍ന്നു കൊണ്ടിരിക്കുന്നത്. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനെ വിലകുറച്ച് കണ്ടിരിക്കുകയാണ്. അതിന്റെ ഫലം അവര്‍ തിരിച്ചറിയുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

പുതുസഖ്യം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിതന്നെയാണ് ഉയര്‍ത്തുന്നത്. യുപിയില്‍ നിലവില്‍ രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ഉള്ളത്. അതുകൊണ്ട് തന്നെ തനിച്ച് മത്സരിക്കുന്നത് പാര്‍ട്ടിക്ക് വലിയ നിർണായകമാണ്. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പ്രചരണമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുലിനോട് ഏറ്റുമുട്ടി സ്മൃതി പരാജയപ്പെട്ടിരുന്നു. അമേഠിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രചരണ പരിപാടികള്‍ കൊഴുക്കുന്നുണ്ട്.

യു.പി. ഏതാണ്ട് തിരഞ്ഞെടുപ്പ് ആരവത്തിലേക്ക് വന്നുകഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്തെ മിക്ക പരിപാടികളിലുമുള്ള നേതാക്കളുടെ സാന്നിധ്യവും പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുതന്നെയാണ്. ഗാസിപുരിലും വാരാണസിയിലും അലഹബാദിലും ആഗ്രയിലുമായി പ്രധാനമന്ത്രി ഒരു മാസത്തിനുള്ളിൽ നാലുസന്ദർശങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ചടങ്ങുകളിലെല്ലാം കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് വികസനവും രാഷ്ട്രീയവിമർശനവും സമംചേർത്താണ് മോദിയുടെ പ്രസംഗങ്ങൾ.

സംസ്ഥാനത്തുടനീളം 13 റാലികള്‍ നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. ഫെബ്രുവരി മുതല്‍ നടക്കുന്ന റാലികളില്‍ എല്ലായിടത്തും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. സംസ്ഥാനത്തെ 13 മേഖലകളിലാണ് റാലികള്‍ നടക്കുക. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബറും കൂടിക്കാഴ്ച നടത്തി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (4 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (23 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends