സിഖ് വിരുദ്ധ കലാപം; ശിക്ഷ ചോദ്യം ചെയ്ത് സജന്‍കുമാര്‍ സുപ്രീംകോടതിയിൽ; സിബിഐക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് സജന്‍കുമാര്‍ ശിക്ഷ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ സിബിഐക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റീസുമാരായ അശോക് ഭൂഷണ്‍, എസ്.കെ.കൗള്‍ എന്നിവരങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
73 വയസുകാരനായ മുന്‍ എംപി സജന്‍കുമാര്‍ ഡിസംബര്‍ 31-നാണ് ഡല്‍ഹിയിലെ കോടതിയില്‍ കീഴടങ്ങിയത്. ഡിസംബര്‍ 17-നാണ് സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചത്. പിന്നാലെ ജാമ്യം തേടി സജന്‍കുമാര്‍ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ഇതേതുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി രണ്ടു സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഡല്‍ഹിയിലെ കന്േറാണ്‍മെന്‍റ് രാജ് നഗറില്‍ അഞ്ച് സിക്ക് വംശജര്‍ മരിച്ച സംഭവത്തില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അന്ന് എംപിയായിരുന്ന സജന്‍കുമാറാണെന്നാണ് സിബിഐ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha





















