ബില്ല് തരുന്നില്ലെങ്കില്‍ വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കേണ്ടെന്ന് റെയില്‍വെ

വാങ്ങുന്ന ഭക്ഷണത്തിന് ബില്ല് നല്‍കുന്നില്ലെങ്കില്‍, പണം നല്‍കേണ്ടെന്ന തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ് റെയില്‍വെ.
ട്രെയിനില്‍ വച്ചോ, റെയില്‍വെ സ്‌റ്റേഷനില്‍ വച്ചോ ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ല് നല്‍കണമെന്ന വ്യവസ്ഥ ഉടനെ നടപ്പാക്കും.
ഏതെങ്കിലും സാഹചര്യത്തില്‍ ബില്ല് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ ഉപഭോക്താവിന് ഭക്ഷണം സൗജന്യമായി ലഭിക്കും.
റെയില്‍വേയില്‍ ഭക്ഷണത്തിന് അധിക തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.
ബില്ല് നിര്‍്ബന്ധമായും നല്‍കണമെന്ന് റെയില്‍വെ സ്‌റ്റേഷനുകളില്‍ വിളിച്ചുപറയും. അനധികൃത കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് തിരിച്ചടിയാകും.
https://www.facebook.com/Malayalivartha























