പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന വെളിപ്പെടുത്തലുമായി എത്തിക്കല്‍ ഹാക്കര്‍

ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനും എത്തിക്കല്‍ ഹാക്കറുമായ എല്ലിയോട്ട് ആല്‍ഡേഴ്‌സന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്‌സൈറ്റില്‍ സുരക്ഷാവീഴ്ചയുണ്ടായി എന്ന് മുന്നറിയിപ്പ് നല്‍കി.
വെബ്‌സൈറ്റില്‍ നുഴഞ്ഞു കയറിയ അജ്ഞാതന്‍ അല്‍ഡേഴ്‌സന്റെ പേരടങ്ങുന്ന ടെക്സ്റ്റ് ഫയല്‍ അതില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും, അയാള്‍ക്ക് ഇതിനോടകം മോദി വെബ്‌സൈറ്റിലെ മുഴുവന്‍ വിവരങ്ങളും കൈക്കലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അല്‍ഡേഴ്‌സണ്‍ ട്വീറ്റ് ചെയ്തു. താനുമായി നേരിട്ട് ബന്ധപ്പെടണമെന്നും സുരക്ഷാപരിശോധന ആരംഭിക്കണമെന്നും അല്‍ഡേഴ്‌സണ്‍ പറഞ്ഞു.
സൈബര്‍ ലോകത്ത് പ്രസിദ്ധനായ എല്ലിയോട്ട് അല്‍ഡേഴ്‌സണിന്റെ യഥാര്‍ത്ഥ പേര് റോബടര്‍ട്ട് ബാപ്റ്റിസ്റ്റ് എന്നാണ്. ആധാറിന്റെ സുരക്ഷാ വീഴ്ചകള്‍ നിരന്തരം ചോദ്യം ചെയ്തും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയും എത്തിക്കല്‍ ഹാക്കിംഗ് രംഗത്ത് എല്ലിയോട്ട് അല്‍ഡേഴ്‌സണ്‍ ശ്രദ്ധനേടിയിട്ടുണ്ട്.
അതേസമയം അല്‍ഡേഴ്‌സണിന്റെ ട്വീറ്റ് ശ്രദ്ധിച്ച നരേന്ദ്രമോദി-വെബ്‌സൈറ്റ്-ഡെവലപ്പര്‍മാര്‍ അദ്ദേഹവുമായി ഉടന്‍ തന്നെ ബന്ധപ്പെട്ടുവെന്നാണ് വിവരം.
നരേന്ദ്രമോദി വെബ്‌സൈറ്റ് സംഘവുമായി ആശയവിനിമയം നടത്തിയെന്നും പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പിന്നീട് അല്‌ഡേഴ്‌സന്‍ ട്വീറ്റ് ചെയ്തു.
മോദിവെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയത് താനല്ലെന്ന് വ്യക്തമാക്കുന്ന അല്‍ഡേഴ്‌സണ്‍, അത് ചെയ്യാന്‍ മാത്രം താന്‍ മണ്ടനല്ലെന്നും പറഞ്ഞു. വെബ്‌സൈറ്റില്‍ അല്‍ഡേഴ്‌സന്റെ ട്വിറ്റര്‍ നാമമാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്.
അല്‌ഡേഴ്‌സണ്‍ നല്‍്കുന്ന വിവരം അനുസരിച്ച് നരേന്ദ്ര മോദി.ഇന്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍ കയ്യടക്കാന്‍ അജ്ഞാതനായ ഹാക്കര്‍ക്ക് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ആയതിനാല്‍ തന്നെ പ്രധാനപ്പെട്ട പല വിവരങ്ങളും അതില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന് അല്‍ഡേഴ്‌സന്‍ പറയുന്നു.
https://www.facebook.com/Malayalivartha























