Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...


വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...


അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍..


ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...


ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

പിണറായി സര്‍ക്കാരിന്‍റെ തിടുക്കം ബിജെപിക്ക് സുവര്‍ണാവസരം; സാഹചര്യം മനസിലാക്കിയായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്; ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്ന് പ്രകാശ് രാജ്

15 JANUARY 2019 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

83 കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം.. രാത്രി 12.15-ന് മൂന്നുപേർ ഫ്ലാറ്റിലെത്തിയതായി കണ്ടെത്തി... കൈകാലുകൾ ബന്ധിച്ച്, വായ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം...

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

  മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'

വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ചത് തിടുക്കമാണെന്ന് നടന്‍ പ്രകാശ് രാജ്. സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്. ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു എന്നും അദ്ദേഹം പറഞ്ഞു. എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു യുവതീപ്രവേശം നടപ്പാക്കേണ്ടിയിരുന്നത്. സര്‍ക്കാരിന്‍റെ തിടുക്കം ബിജെപിക്ക് സുവര്‍ണാവസരമായെന്നു പ്രകാശ് രാജ് പ്രതികരിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിൽ ശബരിമല വിഷയത്തില്‍ പാര്‍ട്ടികളെല്ലാം രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ‘കേരളം ഒരുപാട് ഇഷ്ടമാണ്. ഞാന്‍ ഇനിയും ഇവിടേയ്ക്ക് വരും.പക്ഷെ ഒരു പ്രളയം നിങ്ങളെ ഒന്നാക്കിയപ്പോൾ നിങ്ങളെ ശബരിമല വിഷയത്തില്‍ തമ്മിലടിപ്പിക്കുകയാണ്. ദൈവത്തിന്റെ നാട്ടില്‍ ദൈവം പ്രശ്‌നമാണ് എന്നത് കഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിൽ കമല്‍ഹാസന്‍റെയും രജനികാന്തിന്‍റെയും ആരാധക കൂട്ടം വോട്ടാകില്ലഎന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രശ്നങ്ങളിൽ നിലാട് സ്വീകരിക്കണം. ജനങ്ങൾക്കും വേണ്ടി സംസാരിക്കണം. നമ്മുടെ പ്രത്യയശാസ്ത്രമെന്താണെന്നു അവർ‌ക്ക് മനസിലാക്കണം. രാഷ്ട്രീയ അറിവ് വേണം. നടനായതു കൊണ്ടു മാത്രം വോട്ട് കിട്ടുന്ന കാലം കഴിഞ്ഞെന്നു പ്രകാശ് രാജ് പറഞ്ഞു.

ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി ജനവധി തേടുമെന്നു പ്രകാശ് രാജ് നേരത്തെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിലായിരുന്നു പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. സംഘപരിവാർ വിരുദ്ധ നിലപാടുകളിൽ വലിയ ജനശ്രദ്ധ കിട്ടിയതിന് പിറകെയായിരുന്നു രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കിയത്. ഗൗരി ലങ്കേഷ് വധത്തിൽ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ശക്തമായ പ്രതികരണം നടത്തിയിരുന്നു.

രാജ്യത്തെ വ്യവസ്ഥിതിക്കെതിരെ സംസാരിക്കുമ്പോള്‍ ചിലരെങ്കിലും തന്നോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും പക്ഷെ തനിക്ക് പേടിയില്ലെന്നും നടന്‍ പ്രകാശ് രാജ് മുൻപ് പറഞ്ഞിരുന്നു.

അതേസമയം നാടിനെ കലാപഭൂമിയാക്കിയ ഏറ്റവും ബുദ്ധിഹീനനായ മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു കാലവും ചരിത്രവും മുദ്രകുത്തുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായി കാണേണ്ട മുഖ്യമന്ത്രി വിഭാഗീയതയും അതിലൂടെ സംഘർഷവും വളർത്തുന്നതിൽ അഗ്രഗണ്യനാണെന്നു തെളിയിച്ചു. കോടതി വിധിയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിയോടെ വിഷയം കൈകാര്യം ചെയ്യുന്നതിനു പകരം തെരുവുയുദ്ധത്തിലേക്കു നയിച്ചതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനും സിപിഎമ്മിനുമാണ്. നവോത്ഥാന നായകനാകാൻ കച്ചകെട്ടിയിറങ്ങിയ മുഖ്യന്റെ അപഹാസ്യ മുഖമാണു സംസ്ഥാനം കണ്ടത്. ജനമനസ്സുകളിൽ വർഗീയ വിദ്വേഷത്തിന്റെ വിത്തുപാകി വളവും വെള്ളവും നൽകി മുളപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചു. രാവിലെ മറവിൽ യുവതികളെ മലകയറ്റുന്ന സർക്കാരും അതിനുവേണ്ട ഒത്താശ ചെയ്യുന്ന ഡിജിപിയും സാധാരണ ഭക്തർക്ക് അവസരങ്ങൾ ഒരുക്കുന്ന കാര്യത്തിൽ എന്തുകൊണ്ട് ശുഷ്കാന്തി കാട്ടുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (14 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (18 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (22 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (25 minutes ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (27 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (30 minutes ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (34 minutes ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (36 minutes ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (49 minutes ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (52 minutes ago)

ഇനി ആക്രമിക്കില്ല  (56 minutes ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

CRIME നിർണായകമായി സിസിടിവി ദൃശ്യം  (1 hour ago)

Malayali Vartha Recommends