ജമ്മു കാശ്മീരില്‍ പാക് ആക്രമണം... ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലുണ്ടായ പാക് ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. കത്വയ്ക്ക് സമീപം ഹിരാനഗര്‍ മേഖലയിലാണ് സംഭവമുണ്ടായത്. വിനയ് പ്രസാദാണ് എന്നയാളാണ് മരിച്ചത്. ഇന്നു രാവിലെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് സൈന്യം ശക്തമായ ആക്രമണം നടത്തിയത്.
വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ വിനയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















