Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകള്‍ വിമാനത്താവളങ്ങളെക്കാള്‍ മികച്ചതാകണമെന്ന് നരേന്ദ്ര മോഡി

29 NOVEMBER 2014 10:05 PM IST
മലയാളി വാര്‍ത്ത.

 രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകള്‍ വിമാനത്താവളങ്ങളെക്കാള്‍ മികച്ചതാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മേഘാലയിലെ ആദ്യ ട്രെയിന്‍ മെന്ദിപന്തര്‍-ഗുവാഹത്തി പാസഞ്ചര്‍ ഫ്‌ളാഗ് ഓഫ് ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
100 വര്‍ഷം മുന്‍പ് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഇപ്പോഴും നമ്മുടെ റെയില്‍വേ സ്‌റ്റേഷനുകള്‍. റെയിവേ സ്‌റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിക്കണമെന്നും റെയില്‍വേയെ ആശ്രയിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് മികച്ച സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്നും മോഡി പറഞ്ഞു. 
റെയില്‍വേയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമാണിന്ന്. ഇന്ത്യാ രാജ്യത്തെ ഒരു സംസ്ഥാനം ഇന്നു റെയില്‍വേയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ റെയില്‍, റോഡ് എന്നിവ വഴി മറ്റു രാജ്യങ്ങളുമായി ബന്ധിക്കപ്പെടണം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ എനിക്ക് പ്രത്യേക താല്‍പര്യമുണ്ട്. ഇവയുടെ വളര്‍ച്ച ഇന്ത്യയെ ഇനിയും ഉയരങ്ങളിലെത്തിക്കും. അതിന് അടിസ്ഥാന സൗകര്യ വികസനം വേണം. വികസനത്തിന്റെ പാതയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രധാന സ്ഥാനമുണ്ടെന്നും മോഡി വ്യക്തമാക്കി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച നെറ്റ്‌വര്‍ക്ക് സംവിധാനം ലഭിച്ചാല്‍ നമ്മുടെ യുവാക്കള്‍ക്ക് ഡല്‍ഹിയിലോ ബാംഗ്ലൂരിലോ പോയി ജോലി ചെയ്യേണ്ട ആവശ്യമില്ല. അതേ ജോലി അവര്‍ക്ക് ഇവിടെയിരുന്നു ചെയ്യാനാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റയില്‍വേ യൂണിവേഴ്‌സിറ്റികള്‍ വേണം. അവിടെ നിന്നും പഠിച്ചിറങ്ങുന്ന യുവാക്കള്‍ക്ക് റെയില്‍വേയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാനാവുമെന്നും മോഡി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (12 minutes ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (17 minutes ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (20 minutes ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (23 minutes ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (27 minutes ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (29 minutes ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (34 minutes ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (2 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (2 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (2 hours ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (3 hours ago)

മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടതിന് കേസെടുത്ത് പോലീസ്  (3 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍  (4 hours ago)

Malayali Vartha Recommends