ജസ്റ്റീസ് ദിനേശ് മഹേശ്വരിയും ജസ്റ്റീസ് സഞ്ജീവ് ഖന്നയും സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു

ജസ്റ്റീസ് ദിനേശ് മഹേശ്വരി, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവര്‍ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം നന്പര് കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 28 ആയി. 31 ആണ് അനുവദിച്ചിരിക്കുന്ന പരിധി.
രാജസ്ഥാന്‍കാരനായ ജസ്റ്റീസ് മഹേശ്വരി 1980-ല്‍ നിയമബിരുദം നേടി. 2004-ല്‍ രാജസ്ഥാന് ഹൈക്കോടതി ജഡ്ജിയായി. 2014-ല്‍ അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റപ്പെട്ടു. 2016-ല്‍ മേഘാലയ ചീഫ് ജസ്റ്റീസായി. പിന്നീടു കര്‍ണാടകത്തിലേക്കു സ്ഥലം മാറ്റി.
പൗരാവകാശത്തിനുവേണ്ടിയുള്ള ന്യൂനപക്ഷ വിധിയെഴുത്തിന്റെ പേരില്‍ ചീഫ് ജസ്റ്റീസ് സ്ഥാനം കിട്ടാതെ പോയ പരേതനായ മുന്‍ സുപ്രീംകോടതി ജഡ്ജി എച്ച്.ആര്. ഖന്നയുടെ ബന്ധുവാണു ജസ്റ്റീസ് സഞ്ജീവ് ഖന്ന. ഡല്‍ഹി സ്വദേശിയാണ്. 2005-ല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി.
കൊളീജിയത്തിന്റെ ആദ്യ ശിപാര്‍ശയും സീനിയോറിറ്റിയും മറികടന്നു സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത രണ്ടുപേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. ജനുവരി പത്തിനു ചേര്‍ന്ന സുപ്രീംകോടതി കൊളീജിയമാണ് ഇവരുടെ പേരുകള്‍ ശിപാര്‍ശ ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha
























