നിലവിലെ പാര്‍ലമെന്റ് കാലാവധി അവസാനിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമീഷന് അടുത്ത പൊതുതെരഞ്ഞെടുപ്പിന് തിരക്കിട്ട ഒരുക്കത്തില്‍... ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് സൂചന
ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് സൂചന. ജൂണ്‍ മൂന്നിന് നിലവിലെ പാര്‍ലമന്റെ് കാലാവധി അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമീഷന് അടുത്ത പൊതുതെരഞ്ഞെടുപ്പിന് തിരക്കിട്ട ഒരുക്കം നടത്തുന്നത്. വിവിധ ഘട്ടങ്ങളിലായി ഒരു മാസത്തോളമെടുത്തായിരിക്കും തെരഞ്ഞെടുപ്പെന്നാണ് സൂചന. സുരക്ഷ ഉദ്യോഗസ്ഥരുടെ ലഭ്യതകൂടി ഇതിനായി കണക്കിലെടുക്കും. ആന്ധ്ര, ഒഡിഷ, സിക്കിം, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും
. ജമ്മുകശ്മീരില്‍ കഴിഞ്ഞ നവംബറില്‍ നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തില്‍ ആറുമാസത്തിനകം ഇവിടെയും തെരഞ്ഞെടുപ്പ് നടക്കണം. സിക്കിം നിയമസഭയുടെ കാലാവധി മേയ് 27നും ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളുടെത് ജൂണിലുമാണ് അവസാനിക്കുക. 2014ല്‍ നടന്ന അവസാന പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്‍ മാര്‍ച്ച് അഞ്ചിനായിരുന്നു പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha