ബുലന്ദ്ശഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ കുടുംബത്തിന് യു.പി പൊലീസിന്റെ സഹായം
ബുലന്ദ്ശഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ കുടുംബത്തിന് യു.പി പൊലീസിന്റെ സഹായം. യു.പി പൊലീസ് പിരിവെടുത്ത് കുടുംബത്തിന് നല്‍കിയത് 70 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ നേരത്തെ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ മൂന്നിന് ബുലന്ദ്ശഹറിലുണ്ടായ കലാപത്തിലാണ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് പശുവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ചിലര്‍ കലാപമുണ്ടാക്കുകയായിരുന്നു.
സംഘര്‍ഷം നിയന്ത്രിക്കാനാണ് സുബോധ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയത്.
എന്നാല്‍ കലാപത്തിനിടെ സുബോധ് കുമാറിന് കല്ലേറ് കൊണ്ട് തലക്ക് ഗുരുതര പരിക്കേറ്റു. ഡ്രൈവര്‍ അദ്ദേഹത്തെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കലാപകാരികള്‍ പിന്തുടര്ന്ന് വെടിവെക്കുകയായിരുന്നു. ബജ്റംഗ് ദള്‍ പ്രദേശിക നേതാവ് യോഗേഷ് രാജ് ആണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ ജനുവരി ആദ്യവാരം പൊലീസ് പിടിയിലായിരുന്നു.
L
https://www.facebook.com/Malayalivartha