ബസില്‍ യാത്ര ചെയ്യവേ ഛര്‍ദ്ദിക്കാനായി തല പുറത്തേക്കിട്ടു, പോസ്റ്റിലിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം
ബസില്‍ യാത്ര ചെയ്യവേ ഛര്‍ദ്ദിക്കാനായി പുറത്തേക്ക് നീട്ടിയ തല പോസ്റ്റിനിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാത്ന ജില്ലയില്‍ നിന്ന് പാന്ന ജില്ലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന 56കാരി ആശാ റാണിക്കാണ് ദാരുണാന്ത്യം. ഡയമണ്ട് ക്രോസിങ്ങിലായിരുന്നു അപകടം സംഭവിച്ചത്്. അപകടകരമായ രീതിയിലാണ് ബസ് സര്‍വീസ് നടത്തിയിരുന്നത്. അതിനിടെ ഛര്ദ്ദിക്കുന്നതിനായി ആശാ റാണി തല പുറത്തേക്കിടുകയായിരുന്നു.
ഇലക്ട്രിക് പോസ്റ്റിലിടിച്ച തല കഴുത്തില്‍ നിന്ന് വേര്‍പെട്ട് റോഡിലേക്ക് വീണു. സംഭവത്തെ തുടര്‍ന്ന് ബസ് െ്രെഡവറെ കോട്ട്വാലി പൊലീസ് അറസ്റ്റ് ചെയ്തു. ബസ് പിടിച്ചെടുക്കുകയും ചെയ്തു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha