ജമ്മു കാശ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു

ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു. ബുധനാഴ്ച വൈകിട്ട് ബാരാമുല്ലയിലെ ബിന്നാര്‍ ഗ്രാമത്തിലാണ് തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.
സൈനിക നടപടിയില്‍ മൂന്നു തീവ്രവാദികളെ വധിച്ചെന്ന് കശ്മീര്‍ ഡി.ജി.പി ദില്‍ഭാഗ് സിങ് അറിയിച്ചു. ഇവര്‍ ഉപയോഗിച്ചിരുന്ന തോക്ക്, വെടിയുണ്ടകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നവെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷ സേനകള്‍ സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയോടെ സേന ശക്തമായി തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha





















