പ്രഭാത സവാരിക്കിടെ അജ്ഞാതരുടെ വെടിയേറ്റ് ആര്‍ജെഡി നേതാവ് മരിച്ചു; പ്രകോപിതരായ അനുയായികള്‍ റോഡ് ഉപരോധിച്ചു

ആര്‍ജെഡി നേതാവ് രഘുവര് റായി സ്വവസതിക്ക് സമീപം അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബിഹാറിലെ സമാസ്തിപുര് ജില്ലയിലാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.
കല്യാണ്‍പൂരില്‍ പ്രഭാത സവാരിക്കിടെ അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു. വെടിവെച്ച ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിലാ പരിഷദ് മുന്‍ അംഗമാണ് രഘുവര് റായി. അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ പ്രകോപിതരായ അനുയായികള്‍ റോഡ് ഉപരോധിച്ചു.
https://www.facebook.com/Malayalivartha






















