ഇന്ത്യന്‍ മുജാഹിദീന്റെ നേതൃത്വത്തില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ബിയിലെ സുരക്ഷ ശക്തമാക്കി. ഡല്‍ഹി പോലീസും രഹസ്യാന്വേഷണ ഏജന്‍സിയായ റേയുമാണ് മുന്നറിയിപ്പ് നല്‍കുന്നത്.
നവംബര്‍ ഒന്നിന് സൗദി അറേബ്യയില്‍ നിന്നു വന്ന ഒരു ഫോണ്‍ കോള്‍ പിടിച്ചെടുത്തപ്പോഴാണ് ആക്രമണ പദ്ധതിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഡെല്‍ഹി പോലീസിന്റെയും റോയിലെയും ഉദ്യോഗസ്ഥര്‍ റിയാദിലെത്തി ഫോണ്‍ ചെയ്ത വ്യക്തിയെ ചോദ്യം ചെയ്തിരുന്നു. അതിനുശേഷമാണ് ആക്രമണപദ്ധതിയുടെ വിശദാംശങ്ങള്‍ വെളിച്ചത്തുവന്നത്.