പ്രധാനമന്ത്രി മോഡി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെ ത്രിപുര മന്ത്രി വനിതാ മന്ത്രിയെ കയറിപ്പിടിച്ചു ! മോശമായി സ്പര്‍ശിക്കുന്നതിന്റെയും വനിതാ മന്ത്രി കൈ തട്ടി മാറ്റുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍; എന്നിട്ടും നിഷേധിച്ച് മന്ത്രി മനോജ് കാന്തി ദേബ്

ബി ജെ പി മന്ത്രി വനിതാമന്ത്രിയെ കരിപിടിച്ചതിന്റെ വീഡിയോ പുറത്ത് . മന്ത്രി മനോജ് കാന്തി ദേബ് ആണ് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയും ആദിവാസി വിഭാഗക്കാരിയുമായ ശാന്തന ചക്മയെ കയറിപ്പിടിച്ചത്. അഗര്‍ത്തലയിലെ മോദിയുടെ പരിപാടിക്കിടെയാണ് കയ്യേറ്റം ഉണ്ടായത് .പുറത്തായ വിഡിയോയിൽ വേദിയിൽ
മോഡി നിൽക്കുന്നത് വ്യക്തമായി കാണാം.
മന്ത്രി മനോജ് കാന്തി ദേബ് കയറി പിടിച്ചപ്പോൾ വനിതാ മന്ത്രി കൈ തട്ടി മാറ്റുന്നതും വീഡിയോയിൽ വ്യക്തമാണ് . മുഖ്യമന്ത്രി ബിപ്ലബ് ദേബും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
വീഡിയോ പുറത്തായതിനെത്തുടർന്ന് ഇടതുമുന്നണി വൻ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. മനോജ് കാന്തി ദേബിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം
മനോജ് കാന്തി ദേബിനെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നു ഇടതുമുന്നണി കണ്‍വീനറും സിപിഎം നേതാവുമായ ബിജന്‍ ധര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുത്ത പരിപാടിയിലാണ് സംസ്ഥാനത്തെ വനിതാ മന്ത്രിക്കെതിരെ അതിക്രമമുണ്ടായിരിക്കുന്നത് – ബിജന്‍ ധര്‍ പറഞ്ഞു. ഭക്ഷ്യ, യുവജനക്ഷേമ, സ്‌പോര്‍ട്‌സ് വകുപ്പുകളാണ് മനോജ് കാന്തി ദേബ് കൈകാര്യം ചെയ്യുന്നത്.
അതേസമയം ബി ജെ പി ആരോപണം ശക്തമായി നിഷേധിക്കുകയാണ് .മനോജ് കാന്തി ദേബ് വനിത മന്ത്രിയെ കയറിപ്പിടിച്ചിട്ടില്ലെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. ഇടതുമുന്നണി നുണ പ്രചരിപ്പിക്കുകയും മന്ത്രി മനോജിനെ സ്വഭാവഹത്യ നടത്തുകയുമാണ് എന്നാണ് ബിജെപിയുടെ വാദം. വനിതാ മന്ത്രിക്ക് യാതൊരു പരാതിയുമില്ലാത്ത സ്ഥിതിക്ക് ഇത്തരം ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്നാണ് ബി ജെ പി വക്താക്കൾ പറയുന്നത് .
ഇടതുപാര്‍ട്ടികള്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു. എന്നാല്‍ മനോജ് ദേബിന്റെ രാജി ആവശ്യപ്പെട്ട് എല്ലാ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്..ഏതായാലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബി ജെ പി ക്കെതിരെ പ്രയോഗിക്കാനുള്ള നല്ല ഒരു ആയുധമാണ് ഇപ്പോൾ പ്രതിപക്ഷപാർട്ടികൾക്ക് കിട്ടിയിരിക്കുന്നത്
https://www.facebook.com/Malayalivartha