വിവാഹ വിരുന്നില്‍ തണുത്ത ഭക്ഷണം വിളമ്പിയതിന് വരന്റെ സുഹൃത്തുക്കള്‍ പ്ലേറ്റുകള്‍ എറിഞ്ഞുടച്ചു, ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം

വെസ്റ്റ് ഡല്‍ഹിയിലെ ജനക്പുരിയിലെ പിക്കാഡിലി ഹോട്ടലില്‍ നടന്ന വിവാഹ വിരുന്നില്‍ വിളമ്പിയ ഭക്ഷണം തണുത്തുപോയതിന്റെ പേരില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം. ഇക്കഴിഞ്ഞ ഞായാഴ്ചയായിരുന്നു സംഭവം. വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും പ്ലേറ്റുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു. തണുത്ത ഭക്ഷണം വിളമ്പിയതിന്റെ പേരിലാണ് സംഘര്‍ഷം തുടങ്ങിയതെന്ന് ഡിസിപി മോണിക ഭരദ്വാജ് പറയുന്നു.
എന്നാല്‍ ഹോട്ടല്‍ മാനേജര്‍ ഈ ആരോപണം നിഷേധിച്ചു. ഹോട്ടലിലെ വനിതാ ജീവനക്കാരിയോട് വരന്റെ സുഹൃത്തുക്കള്‍ അപമര്യാദയായി പെരുമാറിയതാണ് വഴക്കിന് കാരണമെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. വരനും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുക്കാതെ ഓടിരക്ഷപ്പെടുക ആയിരുന്നുവെന്നും മാനേജര്‍ ആരോപിച്ചു.
വരന്റേയോ വിരുന്നുകാരുടെയോ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല. വികാസ്പുരി സ്വദേശികളാണ് ഇവരെന്ന വിവരം മാത്രമാണ് പുറത്തുവിട്ടത്. കരുതല്‍ നടപടിയെന്ന നിലയില്‍ രണ്ട് വിരുന്നുകാരെയും ഹോട്ടലിലെ ഒരു വെയ്റ്ററേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഹോട്ടല്‍ അധികൃതര്‍ പരാതി നല്‍കിയിരുന്നുവെന്നും എഫ്.ഐ.ആര്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണെന്നും പോലീസ് അറിയിച്ചു.
വിരുന്നുകാരായി എത്തിയ 400-ഓളം പേരാണ് ഹോട്ടലില്‍ ബഹളം വച്ചത്. ഇവരില്‍ 50-ഓളം പേര്‍ അര്‍ദ്ധരാത്രിയോടെ ഹോട്ടല്‍ വിട്ടിരുന്നു. വരനും കൂട്ടുകാരും മദ്യപിച്ച് ബഹളം വയ്ക്കുകയും ഹോട്ടല്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നും ഇവരുടെ ആക്രമണത്തിലാണ് നാലു ജീവനക്കാര്‍ക്ക് പരുക്കേറ്റതെന്നും മാനേജര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























