ഡല്‍ഹി ഹോട്ടലിലെ തീപിടുത്തത്തില്‍ 3 മലയാളികളുള്‍പ്പെടെ 17 മരണം... നിരവധി പേര്‍ക്ക് പരിക്ക്

ഡല്‍ഹിയിലെ കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ മലയാളിയാണ്. ആലുവ ചേരാനല്ലൂര്‍ സ്വദേശി ജയ(48), നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം. നാലാം നിലയിലാണ് ആദ്യം തീ പിടിച്ചത്. ഇത് പിന്നീട് രണ്ടാം നിലയിലേക്ക് പടരുകയായിരുന്നു. എന്നാല്‍ ഗ്രൂണ്ട് ഫ്‌ലോറിനെയും ഏറ്റവും താഴെയുള്ള ഭാഗത്തെയും തീപിടിത്തം ബാധച്ചിട്ടില്ല.
ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീ പിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 40 മുറികളുള്ള ഹോട്ടല്‍ പുകയില്‍ മൂടിയ അവസ്ഥയിലായിരുന്നു. ഡല്‍ഹിയില്‍ ഒരു വിവാഹത്തിനായി എത്തിയ കേരളത്തില്‍ നിന്നുള്ള പതിമൂന്നംഗ സംഘത്തില്‍ പെട്ടയാളാണ് മരിച്ച ജയ. സംഘത്തിലെ പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ രണ്ട് പേരെ കാണാതായി. വിദ്യാസാഗര്‍, നളിനിയമ്മ എന്നിവരെയാണ് കാണാതായത്.
20 ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. തീ നിയന്ത്രണ വിധേയമായതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പിന്നീട് അറിയിച്ചു.
"
https://www.facebook.com/Malayalivartha


























