Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

മോദി ചാരൻ; തന്റെ ഉറ്റ അനിൽ അംബാനിക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; മോദിക്കെതിരെ പുതിയ തെളിവുകൾ പുറത്തു വിട്ട് രാഹുൽ ഗാന്ധി

12 FEBRUARY 2019 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍

റഫാലിൽ പ്രധാനമന്ത്രി നരേന്ദ്ര നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച്കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര ഒരു ചാരനെ പോലെയാണ് റഫാലിൽ പ്രവർത്തിച്ചതെന്ന് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.

രഹസ്യവിവരങ്ങള്‍ പ്രധാനമന്ത്രി മോദി അനില്‍ അംബാനിക്ക് ചോര്‍ത്തി നല്‍കി. കരാറില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനായാണ് പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് തെളിയിക്കാൻ എയർ ബസ് ഉദ്യോഗസ്ഥന്‍റെ ഇ മെയിൽ സന്ദേശവും രാഹുൽ ഗാന്ധി പുറത്തുവിട്ടു.

പ്രതിരോധമന്ത്രിക്ക് പോലുമറിയാത്ത രഹസ്യ വിവരങ്ങളാണ് പ്രധാനമന്ത്രി തന്റെ സുഹൃത്തായ വ്യവസായി അനില്‍ അംബാനിക്ക് ചോര്‍ത്തി നല്‍കിയത് . ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചാണ്‌ മോദി റഫേല്‍ ഇടപാടിന്‍റെ വിവരങ്ങൾ അനിൽ അംബാനിക്ക് ചോർത്തി നൽകിയത്‌.റഫാൽ ഇടപാടിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ പുതിയ ട്വിസ്റ്റാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്.
.
റഫാലിൽ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെയ്ക്കാനിരിക്കെ ആ റിപ്പോര്‍ട്ടിനെ താന്‍ അത്ര കാര്യമായി കാണുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. കാവല്‍ക്കാരന്‍ വേണ്ടി, കാവല്‍ക്കാരനാല്‍ എഴുതപ്പെട്ട റിപ്പോര്‍ട്ടാണ് അതെന്നും താനതിനെ ചൗക്കിദാര്‍ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടെന്നാണ് വിളിക്കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

മോദി റഫാൽ കരാര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് റിലയന്‍സ് ഡിഫന്‍സ് കമ്പനി ഉടമ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലായ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിവരം പുറത്തുവന്നിരുന്നു. ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്ലെ ഡ്രിയാന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഉപദേഷ്ടാക്കളുമായും പാരീസിലെ ഓഫീസില്‍ വെച്ച് അനില്‍ അംബാനി കൂടിക്കാഴ്ച നടത്തിയെന്ന ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് രാഹുൽ ഈ സന്ദർശനം സ്ഥിരീകരിച്ച് എയർ ബസ് ഉദ്യോഗസ്ഥന്‍റെ ഇ മെയിൽ സന്ദേശം പുറത്തുവിടുന്നത്.

2015 മാര്‍ച്ചില്‍ മോഡി റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതായി പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുന്‍പാണ് അനില്‍ അംബാനിയുടെ പാരീസ് ചര്‍ച്ചകള്‍ നടന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ജീന്‍ ക്ലൗഡ് മാലറ്റ്, വ്യവസായിക ഉപദേഷ്ടാവ് ക്രിസ്റ്റൊഫെ സാലാമോണ്‍, സാങ്കേതിക ഉപദേഷ്ടാവ് ജിയോഫെറി ബോക്വോറ്റ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

2015 ഏപ്രില്‍ 9ന് മോഡി പാരീസിലെത്തിയപ്പോള്‍ സംഘത്തില്‍ അനില്‍ അംബാനിയും ഒപ്പമുണ്ടായിരുന്നു. റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി അവിടെ വെച്ചാണ് മോദി പ്രഖ്യാപിച്ചത്.

108 റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ലൈസന്‍സ് നേടിയ എച്ച് എഎല്ലിനെ തഴഞ്ഞാണ് മുന്‍പരിചയമില്ലാത്ത അനില്‍ അംബാനിയെ റഫേലില്‍ പങ്കാളിയാക്കിയത്. അനില്‍ അംബാനിയുടെ കമ്പനിയുടെ പേര് ഇന്ത്യന്‍ അധികൃതര്‍ നിര്‍ദേശിച്ചതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

 

ഇതിനുപുറമേ, കഴിഞ്ഞ ദിവസം മോദി സർക്കാർ അഴിമതി ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്താണ് കരാര്‍ നടപ്പിലാക്കിയതെന്ന് വെളിവാക്കുന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിലുള്ള ഇളവുകള്‍ ഫ്രഞ്ച് സര്‍ക്കാരിന് മോദി സര്‍ക്കാര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സര്‍ക്കാര്‍ തല കരാര്‍ ഒപ്പിടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് അഴിമതിവിരുദ്ധ ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് ചെയ്തത്.

അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറുകയും അഴിമതിയെ കുറിച്ച് നിരന്തരം പ്രസംഗിക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഇടപാടില്‍ തന്നെ ഇത്തരത്തില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്താശ ചെയ്തെന്ന വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലമ്പൂരിൽ മോട്ടോർ നന്നാക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു...  (24 minutes ago)

RAIN ALERT കറന്റ് പോവില്ല, ചൂട് കുറയും..  (31 minutes ago)

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (48 minutes ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (1 hour ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (1 hour ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (2 hours ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (2 hours ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (2 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (3 hours ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (3 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (3 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (3 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (4 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (4 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 hours ago)

Malayali Vartha Recommends