ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെടുകയും സൈനികന്‍ വീരമൃത്യുവരിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ രത്‌നിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജവാന്‍ ബല്‍ജിത് സിംഗാണ് വീരമൃത്യുവരിച്ചത്. സംഭവത്തില്‍ ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രിയാണ് രത്‌നിപോരയില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചത്. പുലര്‍ച്ചെയോടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു.
L
https://www.facebook.com/Malayalivartha


























