Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങളുമായി ട്രെയിന്‍-18

15 FEBRUARY 2019 01:09 PM IST
മലയാളി വാര്‍ത്ത

മേക്ക് ഇന്‍ ഇന്ത്യ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ഡല്‍ഹി - വാരണാസി ട്രെയിന്‍ 18-നില്‍ രുചികരമായ ഭക്ഷണവും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ അറിയിച്ചു.

സമയ നഷ്ടം കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാമെന്നതാണ് ട്രെയിന്‍ 18-ന്റെ പ്രധാന ഗുണം. മണിക്കൂറില്‍ 180 കിലോമീറ്റര്‍ സ്പീഡിലാണ് ട്രെയിന്‍ സഞ്ചരിക്കുക. എട്ട് മണിക്കൂര്‍ കൊണ്ടാണ് ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ വാരണാസിയില്‍ എത്തിച്ചേരുന്നത്. എക്‌സിക്യുട്ടീവ് ക്ലാസ്, ചെയര്‍ കാര്‍ എന്നിങ്ങനെ രണ്ട് തരം ടിക്കറ്റുകളാണ് ട്രെയിന്‍ 18-ല്‍ നിലവില്‍ ഉള്ളത്.

ചെയര്‍കാര്‍ നിരക്ക് 1,760 രൂപയും എക്‌സിക്യുട്ടീവ് ക്ലാസില്‍ 3,310 രൂപയുമാണ്. റെയില്‍വേയുടെ ഔദ്യോഗിക വിഭാഗമായ ഐആര്‍സിടിസിക്കാണ് ട്രെയിന്‍ 18-ലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ചുമതല. മികച്ച ഭക്ഷണം നല്‍കുന്നതിന് പുറമേ ഹാന്‍ഡ് സാനിറ്റൈസറുകളും യാത്രക്കാര്‍ക്ക് ലഭ്യമാക്കും.

യാത്രക്കാര്‍ക്ക് പ്രഭാത ഭക്ഷണമായി മഫിനുകളും ഡോണറ്റും നല്‍കാനാണ് റെയില്‍വേ തീരുമാനിച്ചത്. കാണ്‍പൂരിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നുള്ള ആവി പറക്കുന്ന രാത്രി ഭക്ഷണവും ട്രെയിന്‍യാത്രക്കാര്‍ക്ക് ലഭ്യമാക്കും. അലഹബാദില്‍ നിന്നാവും ഉച്ചഭക്ഷണം. ഇതിനായുള്ള ഭക്ഷണശാലയുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളുമെന്നും റെയില്‍വേ അറിയിച്ചു.

രാവിലെ പുറപ്പെടുന്ന ട്രെയിന്‍ ആണെങ്കില്‍ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും പുറമേ സ്‌നാക്‌സ് കൂടി ലഭ്യമാക്കും. ബംഗളുരു- ഹൈദരാബാദ് പാതയിലും മുംബൈ-അഹമ്മദാബാദ്, മുംബൈ-കൊല്‍ക്കൊത്ത പാതയിലും വൈകാതെ ട്രെയിന്‍ 18 ഓടിത്തുടങ്ങും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (7 minutes ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (38 minutes ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (50 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (1 hour ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (1 hour ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (11 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (11 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (12 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (12 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (13 hours ago)

Malayali Vartha Recommends