കോണ്‍ഗ്രസല്ല, ബിജെപിയാണ് നാട് ഭരിക്കുന്നത് ! ; ജവാന്മാരുടെ ജീവത്യാഗം പാഴാവില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ

പുല്‍വാമയിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ ജീവത്യാഗം പാഴാവില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആസാമിലെ ലക്കിംപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
അതേസമയം കോണ്‍ഗ്രസല്ല, ബിജെപിയാണ് നാട് ഭരിക്കുന്നതെന്നും അമിത് ഷാ പരിഹസിച്ചു. പാക്കിസ്ഥാന്റെയും അവര്‍ പിന്തുണയ്ക്കുന്ന ഭീകരരുടെയും ഭീരുത്വത്തിന് മറുപടി നല്കാതിരിക്കില്ല. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസല്ല, നരേന്ദ്ര മോദി സര്‍ക്കാരാണ്.
ഭീരുത്വം നിറഞ്ഞ നടപടികളിലൂടെ ഈ യുദ്ധം ജയിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, ഭീകരവാദത്തെ വേരോടെ പിഴുതെറിയുമെന്ന് അവര്‍ മനസിലാക്കിക്കൊള്ളൂ. ഭീകരതയ്ക്കെതിരേ പോരാടാന്‍ ഏറ്റവും കരുത്തും നിശ്ചയദാര്‍ഡ്യവുമുള്ള പ്രധാനമന്ത്രിയാണു മോദി- അമിത് ഷാ പറഞ്ഞു.
അതേസമയം പൗരത്വ ബില്ലിനെ സംബന്ധിച്ചും അമിത് ഷാ അവകാശവാദങ്ങള്‍ ഉന്നയിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് പൗരത്വ ബില്‍ കൊണ്ടുവന്നതെന്നും ബില്‍ കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ ആസാമിന്റെ ഭാവി അപകടത്തില്‍ ആകുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha