പുല്‍വാമ ഭീകരാക്രമണം; ആസൂത്രണം പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിലായാരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്

നാല്‍പ്പത് ധീരസൈനികരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരണം പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിലായാരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. ഇതോടെ പാക്കിസ്ഥാന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് ഇന്ത്യയുടെ ആരോപണം ശരിവയ്ക്കുന്നു. ആക്രമണത്തിന്റെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം പാക് സൈനിക ആശുപത്രിയില്‍ നിന്നും ജയ്‌ഷെ മുഹമ്മദ് ക്യാമ്പിലേക്ക് മസൂദ് അയച്ചതിന്റെ തെളിവാണ് പ്രധാനമായും ലഭിച്ചണ്ട്. ഇതടക്കം പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന മുഴുവന്‍ തെളിവുകളും അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് ഇന്ത്യ കൈമാറും.
ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാക്ക് അധിനിവേശ കാശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനാല്‍ വീണ്ടും അത് പോലുള്ള തിരിച്ചടി പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍ എല്ലാ ഭീകരണ ക്യാമ്പുകളും ഒഴിപ്പിക്കാനുള്ള നീക്കം തുടങ്ങിയതായി അന്താരാഷ്ട്ര ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ നിരവധി ഭീകരര്‍ മരിക്കുകയും ക്യാമ്പുകള്‍ തകര്‍ക്കുകയും ചെയ്തു. ഒരു ഇന്ത്യന്‍ സൈനികന്‍ പോലും ഓപ്പറേഷനില്‍ കൊല്ലപ്പെട്ടുമില്ല. നേരിട്ട് ഇന്ത്യയെ നേരിടാന്‍ അശക്തരായത് കൊണ്ടാണ് പാക്കിസ്ഥാന ഭീകര ക്യാമ്പുകള്‍ക്ക് എല്ലാ സഹായവും നല്‍കുന്നത്.
അതേസമയം സംസ്ഥാനത്തിന് പുറത്തുള്ള കാശ്മീരി യുവാക്കളെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആക്രമിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ഇത് കണക്കിലെടുത്ത് ജമ്മുവിലും കാശ്മീരിലും കനത്തസുരക്ഷ ഏര്‍പ്പെടുത്തി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. മൂന്നാം ദിവസവും നിരോധനാഞ്ജ തുടരകയാണ്. ഹൈസ്പീഡ് ഇന്റര്‍നെറ്റും വിച്ഛേദിച്ചു. സമൂഹമാധ്യമങ്ങള്‍ വ്യാജപ്രചരണങ്ങള്‍ ആസൂത്രിതമായി നടക്കുമെന്ന രഹസ്വാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ചരക്ക് നീക്കം സംസ്ഥാനത്ത് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഡറാഡൂണില്‍ പഠിക്കുന്ന കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിശ്വഹിന്ദുപരിക്ഷത്ത് ആക്രമണം നടത്തി. കാശ്മീരികള്‍ അവരുടെ നാട്ടിലേക്ക് പോകണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെടുകയും ചെയ്തു.
അലിഗഡ് മുസ്്‌ലിംയൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാശ്മീരി വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്. സൈന്യം കാശ്മീരികളോട് കാണിക്കുന്ന വിവേചനത്തിലും മറ്റും പ്രതിഷേധിച്ച് ഡെറാഡൂണില്‍ ഒരു വിദ്യാര്‍ത്ഥി മുദ്രാവാക്യം വിളിച്ചു. അയാളെ അറസ്റ്റ് ചെയ്തു. പല സംസ്ഥാനങ്ങളിലും താമസിക്കുന്ന കാശ്മീരികളോട് ഒഴിഞ്ഞ് പോകാന്‍ വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആക്രമണത്തിന് ഇരയാകുന്നതിനാല്‍ കാശ്മീര്‍ പൊലീസ് ഹെല്‍പ്പ്‌ലൈന്‍ തുടങ്ങി. ആക്രണത്തിന്റെ ഉത്തരവാദികളെ പിടികൂടണ്ടതിനെ പകരം നിരപരാധികളെ വേട്ടയാടരുതെന്ന് മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha