പുൽവാമയിലെ ഭീകരാക്രമണത്തിൽ വീര ജവാന്മാർക്കൊപ്പം 13 നായ്ക്കളും കൊല്ലപ്പെട്ടിരുന്നു; സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇങ്ങനെ....

40 ജവാന്‍മാര്‍ ജീവത്യാഗം ചെയ്ത പുല്‍വാമ ഭീകരാക്രമണത്തില്‍ 13 നായ്ക്കളും കൊല്ലപ്പെട്ടിരുന്നുവെന്ന സന്ദേശം ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു സന്ദേശത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി അധികൃതർ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. ജവാന്‍മാര്‍ക്കൊപ്പം ജീവന്‍ നഷ്ടപ്പെട്ട മിണ്ടാപ്രാണികള്‍ക്ക് നിരവധി പേര്‍ സാമൂഹമാധ്യമങ്ങളില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ ആക്രമിക്കപ്പെട്ട വാഹനവ്യൂഹത്തില്‍ സൈനികര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഡോഗ് സ്ക്വാഡിലെ നായകള്‍ ഉണ്ടായിരുന്നു എന്നത് വ്യാജ വാര്‍ത്തയാണെന്നും സിആര്‍പിഎഫ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
രാജ്യത്തിനായി ജീവന്‍ നഷ്ടപ്പെടുത്തിയ മിണ്ടാപ്രാണികളേയും ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കണം എന്ന അടിക്കുറിപ്പോടെയാണ് 13 നായകളും ആക്രമണത്തില്‍ മരിച്ചെന്ന വ്യാജവാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha