പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ കശ്മീരി വിദ്യാർത്ഥികൾ; ആരോപിണത്തിനു പിന്നാലെ റായ്പൂരിൽ നടന്ന പരിശീലന ക്യാംപിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം

പുൽവാമ ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരികൾക്കു നേരെ വ്യാപക ആക്രമണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരിൽനിന്നുള്ള വിദ്യാർഥികളും വ്യാപാരികളും ആക്രമിക്കപ്പെട്ടു. കർശന നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഛത്തീസ്ഗഡിലെ റായ്പൂരിൽ നടന്ന പരിശീലന ക്യാംപിൽ പങ്കെടുക്കാനെത്തിയ 12 കശ്മീരി വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. മഹാരാഷ്ട്രയിൽനിന്നെത്തിയ വിദ്യാർഥികളും, ജനക്കൂട്ടവുമാണ് ഇവരെ ആക്രമിച്ചത്.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ബാബ ഫരീദുദ്ദീന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുനേരെയും ആക്രമണമുണ്ടായി. ഭീകരാക്രമണത്തിന് പിന്നില്‍ ഇവരാണെന്ന് ആക്രോശിച്ചുകൊണ്ട് ആള്‍ക്കൂട്ടം വിദ്യാര്‍ഥികള്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ഇരു സംസ്ഥാനങ്ങളിലും ആക്രമണത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍വി എച്ച് പി പ്രവര്‍ത്തകരാണെന്ന് ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു
അതേസമയം ബിഹാർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വ്യാപാരികൾക്കുനേരെയും വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറി. അതേസമയം കശ്മീരികൾ താമസിക്കുന്ന ഇടങ്ങളിൽ സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാനത്തിന് പുറത്തുള്ള കശ്മീരികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ട് ജമ്മു-കശ്മീർ പൊലീസ് ഹൈൽപ്പ്ലൈൻ നമ്പർ പുറത്തിറക്കി. അക്രമസംഭവങ്ങൾ തടയണമെന്നാവശ്യപ്പെട്ട് നാഷണൽ കോൺഫ്രൻസ് നേതാവ് ഒമർ അബ്ദുല്ല കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് കത്തുനൽകി.
https://www.facebook.com/Malayalivartha