ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, സൈന്യം ശക്തമായി തിരിച്ചടിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന.
അതേസമയം ഏറ്റുമുട്ടലിനിടെ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുല്‍വാമയില്‍ സൈനിക വ്യൂഹം ആക്രമിച്ച ആദിലിന്റെ കൂട്ടാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇവര്‍ ജയ്‌ഷെ മുഹമ്മദ് ഭീകരസംഘത്തില്‍ ഉള്ളവരാണെന്നും റിപ്പോര്‍ട്ടുണ്ട്.
"
https://www.facebook.com/Malayalivartha