കശ്മീരിലെ പുല്‍വാമയില്‍ നടന്ന് ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത രൂക്ഷമാവുന്നു, പാക്കിസ്ഥാന്‍ ആര്‍മിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ കരങ്ങളുണ്ടെന്ന് പാക്കിസ്ഥാന്‍

കശ്മീരിലെ പുല്‍വാമയില്‍ നടന്ന് ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത രൂക്ഷമാവുകയാണുണ്ടായത്, ഇന്ത്യ പാക് വ്യാപാര യുദ്ധം ദിവസങ്ങള്‍ക്കു മുന്‍പേ തുടങ്ങിയതാണ് ഇപ്പോഴിതാ ആയുദ്ധം സൈബര്‍ മേഖലയിലേക്കും കടന്നിരിക്കുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. പാകിസ്ഥാന്‍ ആര്‍മി വിദേശകാര്യമന്ത്രാലയം എന്നിവയുടെ വെബി സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. പാക്കിസ്ഥാന്‍ ആര്‍മിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ കരങ്ങളുണ്ടെന്ന് പാക്കിസ്ഥാന്‍. ഇന്നലെ രാത്രിയോടെയാണ് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തത് ഇന്ത്യയില്‍ നിന്നുള്ള ഹാക്കേഴ്‌സാണ് ആണെന്ന് പാക്കിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറ്റ് ലഭ്യമാകുന്നില്ലെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ അറിയിച്ചു. ഐടി സംഘം പരിശോധിച്ച് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് പിന്നില്‍ ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു. ആസ്‌ട്രേലിയ, സൗദി അറേബ്യ, യു.കെ, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് സൈറ്റ് ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നത്.രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാശ്മീരില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. 2017 സമാനമായി പാക്കിസ്ഥാന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിന് ശേഷം ഡിസംബറില്‍ കറാച്ചി പൊലീസിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തുവെന്നും ഡോണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം വ്യാപാര യുദ്ധം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് മേല്‍ 200 ശതമാനം കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. പാകിസ്താന് നല്‍കി വന്നിരുന്ന ഉറ്റ വ്യാപാര പങ്കാളി എന്ന പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് നികുതി കുത്തനെ വര്‍ധിപ്പിച്ച നീക്കം നടത്തിയിരിക്കുന്നത്.
നികുതി വര്‍ധിപ്പിച്ച കാര്യം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. പുല്‍വാമ ആക്രമണത്തിനെ തുടര്‍ന്ന് പാകിസ്താനുള്ള ഉറ്റവ്യാപാര പങ്കാളി പദവി പിന്‍വലിച്ചുവെന്ന് ട്വീറ്റില്‍ ജെയ്റ്റ്‌ലി പറയുന്നു. ഇതിനോടൊപ്പം പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും അടിസ്ഥാന കസ്റ്റംസ് തീരുവ 200 ശതമാനം വര്‍ധിപ്പിച്ചുവെന്നും ട്വീറ്റില്‍ ജെയ്റ്റ്‌ലി വ്യക്തമാക്കുന്നു. നികുതി വര്‍ധിപ്പിച്ച തീരുമാനം അടിയന്തരമായി നടപ്പിലാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം തിരിച്ച് ആക്രമണം നടത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നുണ്ട് ഇറാനും അഫ്ഗാനിസ്ഥാനും ഇന്ത്യയ്‌ക്കൊപ്പമാണ്. ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന എന്തിനേയും നേരിടാന്‍ ഇന്ത്യയ്ക്കുള്ള അവകാശം അമേരിക്ക അംഗീകരിച്ചു കഴിഞ്ഞു. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരയെുണ്ടായ ഭീകരാക്രമണത്തിന്റെ പ്രവഭവ കേന്ദ്രം പാക്കിസ്ഥാനാണെന്നും ഐഎസ്‌ഐയ്ക്ക് അതിലുള്ള പങ്കും ഏവരും അംഗീകരിച്ചു കഴിഞ്ഞു. ഇതിനിടെ ഇന്ത്യ തിരിച്ചടിക്കുള്ള തയ്യാറെടുപ്പിലാണ്. പാക്കിസ്ഥാനെതിരെ അതിശക്തമായ നീക്കമുണ്ടാക്കുമെന്നാണ് സൂചന.
അതിര്‍ത്തിയില്‍ ഉരുത്തിരുഞ്ഞ യുദ്ധസമാന സാഹചര്യത്തില്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധപരിശീലനം നിര്‍ത്തിവച്ചു. യുദ്ധക്കപ്പലുകളോടു മുംബൈ, കാര്‍വാര്‍, വിശാഖപട്ടണം തീരങ്ങളിലെത്തി പൂര്‍ണമായും ആയുധം നിറച്ചു സജ്ജമാകാന്‍ നിര്‍ദേശിച്ചെന്നാണു സൂചന. നയതന്ത്രതലത്തിലെ ഇടപെടലെല്ലാം നടത്തുന്ന ഇന്ത്യ യുദ്ധത്തിന് സജ്ജമാകുന്നുവെന്നാണ് സൂചന. ജെയ്‌ഷെ ഇ മുഹമ്മദ് എന്ന സംഘടനയ്‌ക്കെതിരെ പാക്കിസ്ഥാന്‍ എന്ത് നടപടിയെടുക്കുമെന്നാണ് ഇന്ത്യ വീക്ഷിക്കുന്നത്. ഇതിന് മതിയായ സമയം നല്‍കുക. ഇല്ലാത്ത പക്ഷം തിരിച്ചടിക്കുകയെന്നതാണ് തന്ത്രം. ഏതായാലും 40 സൈനികരുടെ ജീവന് ഇന്ത്യ പകരം ചോദിക്കുമെന്നാണ് സൂചന. മുമ്പ് ഇന്ത്യ സര്‍ജിക്കല്‍ സ്‌െ്രെടക്കിലൂടെയാണ് തിരിച്ചടി നല്‍കിയത്. ഏതായാലും ഇത്തവണ ആ മാര്‍ഗം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. കരനാവികവ്യോമ സേനകളുടെ സംയുക്ത ആക്രമണം ഉണ്ടാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha