കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്നു മുതല്‍ വാദം തുടങ്ങും

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തിങ്കളാഴ്ച മുതല്‍ വാദം കേള്‍ക്കും. ഐക്യരാഷ്ട്രസഭക്കു കീഴിലുള്ള കോടതിയില്‍ ഇന്ത്യയും പാകിസ്താനും തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കും. ചാരവൃത്തി ആരോപിച്ച് പാകിസ്താനിലെ പട്ടാള കോടതിയാണ് 2017 ഏപ്രിലില്‍ ഇന്ത്യക്കാരനായ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ചത്. വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നിര്‍ത്തിവെക്കണമെന്ന് കോടതിയുടെ 10 അംഗ ബെഞ്ച് 2017 മേയ് 18ന് ഉത്തരവിട്ടിരുന്നു.
ഫെബ്രുവരി 21 വരെയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹമായിരിക്കും ആദ്യം വാദം അവതരിപ്പിക്കുക. കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനം നടപ്പാക്കുമെന്ന് പാകിസ്താന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha