കോൺഗ്രസിനെപ്പോലെ ദേശീയ സുരക്ഷ വിട്ടുകളിക്കില്ല ; എന്ത് വിലകൊടുത്തും ഭീകരരെ നശിപ്പിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ

ദേശീയ സുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെപ്പോലെ ബിജെപി ഒത്തു തീര്‍പ്പെടുക്കില്ലെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. കേന്ദ്രത്തിലിപ്പോൾ ഒരു ബിജെപി സർക്കാരുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള ഭീകരരാണ് പുൽവാമയിൽ ആക്രമണം നടത്തിയത്.
പുൽവാമയിലെ 40 സിആർപിഎഫ് ജവാൻമാരുടെ ജീവത്യാഗം വെറുതെയാകില്ല . എന്ത് വില കൊടുത്തും അവരെ നശിപ്പിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.അസമിൽ നടന്ന യുവമോർച്ചയുടെ റാലിക്കിടെ ആയിരുന്നു അമിത്ഷായുടെ പ്രഖ്യാപനം.
ഇപ്പോഴുള്ള ലോകനേതാക്കളില്‍ ഭീകരവാദത്തെ നേരിടാന്‍ ഏറ്റവും മനസുറപ്പുള്ളയാള്‍ നരേന്ദ്രമോദിയാണെന്നും,നയതന്ത്ര വഴികളിലുള്ള മറുപടി പാകിസ്ഥാന് ഇന്ത്യ ഇപ്പോള്‍ത്തന്നെ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം മിന്നലാക്രമണവും വെടിയുണ്ടകളും മുമ്പും കൊടുത്തിട്ടുണ്ട്. പാകിസ്ഥാനി ഭീകരര്‍ക്ക് എല്ലാ വഴികളിലുമുള്ള മറുപടി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. അസമിലെ യുവമോര്‍ച്ചയുടെ റാലിക്കിലെയായിരുന്നു അമിത്ഷായുടെ പ്രതികരണം.
https://www.facebook.com/Malayalivartha