പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യപാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന് തിരിച്ചു വിളിച്ചു
പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യപാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന് തിരിച്ചു വിളിച്ചു. ഹൈക്കമ്മീഷണര്‍ സുഹൈല്‍ മുഹമ്മദിനെയാണ് തിരിച്ചു വിളിച്ചതെന്ന് പാക് വിദേശകാര്യമന്ത്രാലയം വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.
തിങ്കളാഴ്ച രാവിലെതന്നെ ഡല്‍ഹിയില്‍നിന്നും പുറപ്പെട്ടു. അതേസമയം, നിലവിലെ സ്ഥിതിഗതികള്‍ ആരായാനാണ് തിരിച്ചു വിളിച്ചതെന്ന് പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പുല്‍വാമയിലെ ആക്രമണത്തിനു പിന്നാലെ പാക് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha