Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

ഇനി ജീവന്‍മരണ പോരാട്ടം; ബോംബ് സ്‌ക്വാഡുകള്‍ ജാഗ്രതയില്‍; ഇന്ത്യ പാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മുംബൈ നഗരത്തിലെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ കൂടാതെ പ്രധാന പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി

28 FEBRUARY 2019 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങിയ നിലയിൽ

രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു... ഇന്ധന, പാചകവാതക വില ഒരാഴ്ചക്കകം കുത്തനെ വർധിച്ചേക്കുമെന്ന് സൂചന

ഇന്ത്യ പാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മുംബൈ നഗരത്തിലെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ കൂടാതെ പ്രധാന പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി. പ്രതിദിനം 70 ലക്ഷത്തോളം പേരാണ് മുംബൈ നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ സേവനത്തെ മാത്രം ആശ്രയിക്കുന്നത്. പല ഭാഷക്കാരും പ്രായക്കാരുമായി വിവിധ സ്‌റ്റേഷനുകളില്‍ നിന്നും കയറി ഇറങ്ങുന്ന യാത്രക്കാരെല്ലാം സൂക്ഷ്മ നിരീക്ഷണത്തിലാണ്. മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി തിരക്കേറിയ സമയങ്ങളിലെല്ലാം കോമ്പിങ് ഓപ്പറേഷനും നടത്തുന്നുണ്ട്. കൂടാതെ ഓരോ സ്‌റ്റേഷനുകളിലെയും സി സി ടി വി ദൃശ്യങ്ങള്‍ തത്സമയം പരിശോധിച്ച് യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മോക്ക് ഡ്രില്ലുകളും പതിവാക്കി. ദീര്‍ഘ ദൂര ട്രെയിനുകളില്‍ ബോംബ് സ്‌ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കി. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെടാനുള്ള നിര്‍ദ്ദേശങ്ങളും യാത്രക്കാര്‍ക്കു നല്‍കിയാണ് മുന്‍കരുതലുകള്‍ എടുത്തിരിക്കുന്നത്.

കനത്ത ജാഗ്രതയോടെയാണ് പോലീസ് സേനയും നഗരത്തിലെ സുരക്ഷ ഉറപ്പാക്കുന്നത്. ബസ് സ്‌റ്റോപ്പുകള്‍ കൂടാതെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തീയേറ്ററുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. നിരവധി ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും സമാധാനം കാംക്ഷിക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്. ജീവിതത്തില്‍ പ്രായോഗിക പരിചയം കൂടുതലുള്ള വിഭാഗമായ മുംബൈ വാസികളുടെ വീക്ഷണങ്ങള്‍ അത് കൊണ്ട് തന്നെ ശ്രദ്ധേയമാണ്.
നഗരത്തിലെ സമൂഹ മാധ്യമങ്ങളില്‍ നടന്ന് വരുന്ന ചര്‍ച്ചകളിലും ചെറിയൊരു വിഭാഗം മാത്രമാണ് യുദ്ധത്തെ അനുകൂലിക്കുന്നവര്‍. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലായ വാര്‍ത്ത പുറത്ത് വന്നതോടെ പല ചര്‍ച്ചകളും വൈകാരികതയോടൊപ്പം തന്നെ ഗൗരവപരമായി മാറുന്നുണ്ടായിരുന്നു. പുല്‍വാമയിലെ സുരക്ഷാ പാളിച്ചകളും ഇന്റലിജന്‍സ് പരാജയവുമെല്ലാം വിഷയമായപ്പോള്‍ യുദ്ധാന്തരീക്ഷം ഉണ്ടാകുവാനുള്ള കാരണം വിശകലനം ചെയ്യേണ്ടതാണെന്നും ചിലര്‍ വാദിച്ചു. ബന്ധപ്പെട്ട മന്ത്രിമാരുടെ മൗനവും മുംബൈയിലെ പ്രധാന മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് , പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവരാരും തന്നെ പത്രസമ്മേളനത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കുന്നതില്‍ വിമുഖത കാട്ടിയെന്നും ഇവരെല്ലാം രാഷ്ട്രീയ ചടങ്ങുകളില്‍ വീരവാദങ്ങള്‍ മുഴക്കുന്ന തിരക്കിലായിരുന്നുവെന്നും മാധ്യമങ്ങള്‍ വിമര്‍ശിച്ചു. കാര്യങ്ങള്‍ ഇങ്ങനൊയൊക്കെയാണെങ്കിലും വലിയ കരുതലിലാണ് മുംബൈ നഗരവും ജനങ്ങളും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (26 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (42 minutes ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (57 minutes ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (1 hour ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (2 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (2 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (2 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (2 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (2 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (3 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (3 hours ago)

Malayali Vartha Recommends