Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.... ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണം... ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു, യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ച് മോ​ദി


ബഹ്റൈനിൽ ഇറാന്‍റെ ആക്രമണം... സൽമാൻ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തം, തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചു, തീ നിയന്ത്രണവിധേയം...


ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ​ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...


ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ച് ഇസ്രായേൽ.. ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്..


പശ്ചിമേഷ്യ കടുത്ത ആശങ്കയിലാണ്.. ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 2026ല്‍ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും..

അന്ന് നചികേത ഇന്ന് അഭിനന്ദന്‍ ; ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയരുന്നു

28 FEBRUARY 2019 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 മരണം...

​ഗർഭാശയ ഗള അർബുദം തടയാൻ പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിൻറെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ

ഇറാന് നേരെയുള്ള അമേരിക്ക ഇസ്രയേല്‍ സംയുക്താക്രമണം വന്‍ യുദ്ധത്തിലേക്കെന്ന് ആശങ്ക; സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ

ഇന്ത്യൻ പൗരന്മാർക്ക് നിർദേശം..തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ വർഷം, ശക്തമായ സ്ഫോടനങ്ങൾ..ഇറാന്റെ തിരിച്ചടി ദേഹയിലെ യുഎസ് സേനാ ആസ്ഥാനത്തേക്കും..?

അഭിനന്ദിനെ തൊട്ടാല്‍ ആ കൈ വെട്ടും. എന്താണ് നചികേതയ്ക്ക് സംഭവിച്ചത്. ഇന്നും വലിയ ചോദ്യമാണ്. കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യയുടെ അഭിമാന ഘടകമായിരുന്നു വ്യോമസേന. അന്ന് 'ഓപ്പറേഷന്‍ സഫേദ് സാഗര്‍' എന്ന പേരില്‍ വ്യോമസേന നടത്തിയ ഓപ്പറേഷനുകള്‍ ശ്രദ്ധേയമായിരുന്നു. കരസേനയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കി മികച്ച സാഹചര്യം ഒരുക്കുകയായിരുന്നു വ്യോമസേനയുടെ പ്രധാന ഉത്തരവാദിത്തം. പാക് കരസേനയ്ക്ക് ആയുധങ്ങള്‍ കൈമാറുന്ന പാക് എയര്‍ഫോഴ്‌സിനെ പൂര്‍ണമായും ഇന്ത്യന്‍ വ്യോമസേന വരുതിയിലാക്കി. സ്വതന്ത്രമായ എയര്‍ ബേസ് ഒരുക്കുകയും ആയുധങ്ങളും മറ്റ് അവശ്യ സാധനങ്ങളും ഇന്ത്യന്‍ വ്യോമസേന എത്തിച്ചു നല്‍കി.

ഇതിനിടയില്‍ 1999 മെയ് 26 കാരനായ പൈലറ്റ് നചികേത പറത്തിയ മിഗ് 27 ഫൈറ്റര്‍ ജെറ്റ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തീപിടിച്ചു. അടിയന്തിരമായി പാക് അധീന കശ്മീരില്‍ ഇറക്കിയ വിമാനം പാക് സൈന്യം വളഞ്ഞ് നചികേതയെ കസ്റ്റഡിയിലെടുത്തു. തീപടര്‍ന്ന വിമാനത്തില്‍ നിന്ന് പാക് സൈന്യം രക്ഷപ്പെടുത്തിയെങ്കിലും, പിന്നീട് കടുത്ത ക്രൂരതയ്ക്കും ചോദ്യം ചെയ്യലിനും അദ്ദേഹം വിധേയനായി. പാക് വ്യോമസേന ഡയറക്ടര്‍ കൈസര്‍ തുഫൈല്‍ അടക്കമുള്ളവര്‍ നചികേതയെ ചോദ്യം ചെയ്തു. അതിനിടയില്‍ തന്നെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിങ്ങും പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, ഇനി എനിക്കിനി ഇന്ത്യയിലേക്ക് മടങ്ങാനാകില്ലെന്ന് 2016ല്‍ ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. അത്രമേല്‍ ക്രൂരമായിരുന്നു അന്ന് പാകിസ്ഥാന്റെ പെരുമാറ്റം.

ഒടുവില്‍ നചികേത പിടിയിലായി എട്ട് ദിവസത്തിന് ശേഷം അദ്ദേഹത്തെ റെഡ്‌ക്രോസിന്റെ പാക് ഇന്റര്‍നാഷണല്‍ കമ്മിറ്റിക്ക് കൈമാറി. പിന്നീട് ഇന്ത്യയിലേക്കും. അന്നത്തെ പാക് വ്യോമസേനാ ചീഫ് പര്‍വേസ് മെഹ്ദി ഖുറേഷിയുടെ ഇടപെടലും നചികേതയുടെ മോചനം ഉറപ്പുവരുത്തി. 1971ലെ യുദ്ധത്തില്‍ ആദ്യത്തെ തടവുപുള്ളിയായിരുന്നു ഖുറേഷി. അന്ന് ലെഫ്. ജനറല്‍ എച്ചഎസ് പനഗിന്റെ ഇടപെടലിലൂടെയാണ് അദ്ദേഹം മോചിപ്പിക്കപ്പെട്ടത്. 2000ല്‍ അദ്ദേഹത്തെ വായുസേന മെഡല്‍ നല്‍കി വ്യോമസേന നചികേതയെ ആദരിച്ചു. ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയരുകയാണ്. ഇതിനായുള്ള ശക്തമായ നീക്കങ്ങളുമായി ഇന്ത്യയും മുന്നോട്ടുപോവുകയാണ്. അഭിനന്ദനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും സുരക്ഷിതമായി അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു കഴിഞ്ഞു. ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാക്കിസ്ഥാന്‍ പാലിച്ചില്ലെന്നും അപകടകരമായ അവസ്ഥയിലാണ് പാകിസ്ഥാനില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കാണുന്നത് കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥന് സുരക്ഷ നല്‍കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനുണ്ടെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ പിന്നീട് തിരുത്തി ഒരാള്‍ മാത്രമാണ് കസ്റ്റഡിയിലുള്ളതെന്ന് വ്യക്തമാക്കി. അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ന് പാകിസ്ഥാന്‍ കസ്റ്റഡിയിലിരിക്കുമ്പോള്‍ പണ്ട് കാര്‍ഗില്‍ യുദ്ധകാലത്ത് പാക് കസ്റ്റഡിയിലായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ കമ്പമ്പതി നചികേതയുടെ ചരിത്രമാണ് ഓര്‍മപ്പെടുത്തുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര പൂജാരിയ്ക്ക് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും  (13 minutes ago)

. നാളെ പ്രാദേശിക അവധി  (31 minutes ago)

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍....  (48 minutes ago)

യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.... ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണം.  (1 hour ago)

ബഹ്റൈനിൽ ഇറാന്‍റെ ആക്രമണം... സൽമാൻ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തം,  (1 hour ago)

ലോകത്തെ വിഭവങ്ങളെ കൈപ്പിടിയില്ലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ തങ്ങള്‍ക്ക്‌ വഴങ്ങാത്ത രാജ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്നത്‌; ഗാസയിലും ഉക്രൈനിലും ചോരപ്പുഴ ഒഴുക്കുന്നതിന്‌ കാരണമായി തീര്‍ന്നത്‌  (13 hours ago)

സർക്കാർ ആറ്റുകാൽ പൊങ്കാലയ്ക്കും നഗരവാസികൾക്കും കുടിവെള്ളം മുട്ടിക്കുന്നു; കുടം തലയിൽ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തി ബിജെപി  (13 hours ago)

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത്; സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, പാരസ്പര്യത്തി  (13 hours ago)

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്ക് ടൗൺഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തിൽ വീടുകൾ കൈമാറി; 5 ഏക്കർ ഭൂമിക്കുള്ള പട്ടയവും മുഖ്യമന്ത്രി വിതരണം ചെയ്തു  (13 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് വർണ്ണകൂടാരം; സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പ  (13 hours ago)

മധ്യസ്ഥ രാജ്യമായ ഒമാനിൽ ആക്രമണം; പ്രവാസിക്ക് പരിക്കേറ്റു; ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം  (13 hours ago)

രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടാൽ സംസാരിച്ച് കൂടാ എന്നുണ്ടോ ? ഞാൻ രാഹുലിനെ കണ്ടാലും സംസാരിക്കും; രാഹുല്‍ - വി കെ ശ്രീകണ്ഠന്‍ എംപി കൂടിക്കാഴ്ച; നടുക്കുന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (14 hours ago)

സ്വ‍‍ർണവില; രണ്ടുലക്ഷം കടക്കുമോ?  (17 hours ago)

IRANതുടച്ചുനീക്കിയത് ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങളെ;  (18 hours ago)

ബാബ വംഗ പ്രവചിച്ചത്  (18 hours ago)

Malayali Vartha Recommends