നരേന്ദ്ര മോദി ബിജെപിയുടെ 56 ഇഞ്ച് നെഞ്ചളവ്; വാക്കുകളില്‍ വെടിമരുന്നു നിറച്ചു നിറയൊഴിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി; മോദിയുടെ വാക്കുകളിലെ വെടിമരുന്ന് ബിജെപിക്ക് ഗുണം ചെയ്യുമോ?

ബിജെപിയുടെ ഫയര്‍പവര്‍. മോദിയുടെ വാക്കുകളിലെ വെടിമരുന്ന് ബിജെപിക്ക് ഗുണം ചെയ്യുമോ. വാക്കുകളില്‍ വെടിമരുന്നു നിറച്ചു നിറയൊഴിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസംഗങ്ങളില്‍ എതിരാളിയെ തകര്‍ത്തു തരിപ്പണമാക്കും. ജനക്കൂട്ടത്തെ ആവേശത്തുമ്പത്തെത്തിക്കും.
ഇന്ദിരാഗാന്ധിക്കൊപ്പമോ അതില്‍ കൂടുതലോ കരുത്തും നെഹ്‌റുവിനൊപ്പമോ കൂടുതലോ നയതന്ത്രജ്ഞതയുമുള്ള പ്രധാനമന്ത്രിയെന്ന വിശേഷണമാണു മോദി പ്രതീക്ഷിക്കുന്നത്. ഇക്കാലമത്രയും മോദി ശ്രദ്ധാപൂര്‍വം പരിപാലിച്ചുപോന്ന മറ്റൊന്നുണ്ട്. കുട്ടികളും യുവാക്കളുമായി ബന്ധം സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നതാണത്. 56 ഇഞ്ച് നെഞ്ചളവിന്റെ അതിമാനുഷ രൂപമായി മോദിയെ ബിജെപി ഇപ്പോഴും കാണുന്നു. ബിജെപിയില്‍ നിലവില്‍ മോദിക്കെതിരെ പുറത്തുവരുന്ന ശബ്ദമൊന്നുമില്ല. എല്ലാവരും പരമോന്നത നേതാവായി അദ്ദേഹത്തെ അംഗീകരിക്കുന്നു. അഞ്ചു വര്‍ഷം മുന്‍പ് ഒറ്റയ്‌ക്കൊരു പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതാണ്. അനിശ്ചിതത്വത്തിന്റെ ആ കടലില്‍ നിന്നാണു മോദി, പാര്‍ട്ടിയെ തീരത്തണച്ചത്. കോണ്‍ഗ്രസിനു നല്‍കിയ 60 വര്‍ഷത്തിന്റെ സ്ഥാനത്ത് തനിക്ക് 60 മാസം കടം ചോദിച്ചു. കടം തീര്‍ത്തു കണക്കെടുക്കുമ്പോള്‍ രാജ്യത്ത് ഏറ്റവും തലയെടുപ്പുള്ള നേതാവു മോദി തന്നെ.
https://www.facebook.com/Malayalivartha























