ആ പിശാച് ജീവിച്ചത് യു എസിന്റെ മൂക്കിന് താഴെ; താലിബാന്‍ നേതാവ് മുല്ല ഒമര്‍ ഒളിച്ചുതാമസിച്ചിരുന്നത് അഫ്ഗാനിസ്താനിലെ യു.എസ്. സൈനികകേന്ദ്രത്തിന്റെ തൊട്ടടുത്ത്

താലിബാന്‍ നേതാവ് മുല്ല ഒമര്‍ ഒളിച്ചുതാമസിച്ചിരുന്നത് അഫ്ഗാനിസ്താനിലെ യു.എസ്. സൈനികകേന്ദ്രത്തിന്റെ തൊട്ടടുത്ത്. യു.എസ്. രഹസ്യാന്വേഷകര്‍ ഏറെക്കാലം തലപുകച്ച് അന്വേഷിച്ചിട്ടും ഒമറിനെ പിടികൂടാനായിരുന്നില്ല. 2006 മുതല്‍ അഫ്ഗാനില്‍ പ്രവര്‍ത്തിച്ചിരുന്ന ഡച്ച് മാധ്യമപ്രവര്‍ത്തകന്‍ ബെറ്റെ ഡാം എഴുതിയ സെര്‍ച്ചിങ് ഫോര്‍ ആന്‍ എനിമി എന്ന പുസ്തകത്തിലാണ് യു.എസ്. രഹസ്യാന്വേഷകരുടെ അത്ഭുതപ്പെടുത്തുന്ന പരാജയം തുറന്നുകാട്ടുന്നതഒരു കണ്ണിനുമാത്രം കാഴ്ചയുള്ള ഭീകരനേതാവ് റെയ്ഡ് ശക്തമാക്കിയതോടെ അഫ്ഗാനിസ്താനില്‍നിന്ന് രക്ഷപ്പെട്ടതായും പാകിസ്താനിലെവിടെയോവെച്ച് മരിച്ചതായുമാണ് യു.എസിലെയും അഫ്ഗാനിലെയും നേതാക്കള്‍ കരുതിയിരുന്നത്.
എന്നാല്‍, അഫ്ഗാനിലെ സാബുള്‍ പ്രവിശ്യയില്‍ യു.എസ്. സൈനിക ക്യാമ്പിന്റെ മൂന്നുമൈല്‍ പരിധിയില്‍ ഒമര്‍ കഴിഞ്ഞിരുന്നതായാണ് പുസ്തകം പറയുന്നത്. 2013ല്‍ അസുഖം ബാധിച്ച് മരിച്ചു. ഇയാള്‍ താമസിച്ചിരുന്ന വീട് യു.എസ്. കമാന്‍ഡോകള്‍ ഒരുതവണ വളഞ്ഞെങ്കിലും രഹസ്യമുറിയിലായിരുന്ന അയാളെ പിടികൂടാന്‍ സാധിച്ചില്ല. വല്ലപ്പോഴും മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. രണ്ടുതവണ ഭാഗ്യംകൊണ്ടുമാത്രമാണ് കമാന്‍ഡോകളില്‍നിന്ന് രക്ഷപ്പെട്ടത്.
പലയിടത്തുനിന്നുമായി തന്റെപേരില്‍ പ്രസ്താവനകള്‍ ഇറങ്ങുമ്പോള്‍ കുടുംബത്തില്‍നിന്നുപോലും ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്നു ഇയാള്‍. സാങ്കല്പികഭാഷയില്‍ നോട്ടുപുസ്തകത്തില്‍ കുത്തിക്കുറിച്ചും പാഷ്‌തോ ഭാഷയിലുള്ള ബി.ബി.സി. പരിപാടികള്‍ കേട്ടുമായിരുന്നു സമയം നീക്കിയിരുന്നത്. അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് ബെറ്റ് ഡാം പുസ്തകം എഴുതിയിട്ടുള്ളത്. ഒമറിന്റെ വിശ്വസ്ത അംഗരക്ഷകന്‍ ജബ്ബര്‍ ഒമറിയുമായി അഭിമുഖവും നടത്തിയിരുന്നു.2001ലെ യു.എസ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം അമേരിക്ക ഇയാളുടെ തലയ്ക്ക് ഒരു കോടി ഡോളര്‍;(ഏകദേശം 70 കോടി രൂപ) ഇനാം പ്രഖ്യാപിച്ചിരുന്നു.പാക് ഭീകരതാവളങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് വിവിധ ലോകരാജ്യങ്ങള്‍ പിന്തുണ അറിയിച്ചു. ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു ചൈനയുടെ പ്രതികരണം. പാകിസ്താനിലെ ജയ്‌ഷെ ഇ മുഹമ്മദ് ഭീകരതാവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതില്‍ പ്രതികരണവുമായി ലോക രാജ്യങ്ങളും രംഗത്തെത്തി.
നയതന്ത്രത ചര്‍ച്ചകളിയൂടെ ഇരു രാജ്യങ്ങളും സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തണമെന്ന് ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജുമായും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖൂറൈശിയേയും ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫോണില്‍ വിളിച്ച് സംസാരിച്ചു. ഇന്ത്യാ പാക് ബന്ധം വഷളാകുന്നതില്‍ ആസ്‌ത്രേലിയ ആശങ്ക രേഖപ്പെടുത്തി.
ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് മജ കൊസിജാന്‍കിക് പറഞ്ഞു. ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ പാകിസ്താന് അമേരിക്ക സഹായം നല്‍കില്ലെന്ന് മുന്‍ അംബാസിഡര്‍ നിക്കി ഹാലെയും അറിയിച്ചു . ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു . ഭീകരം വാദം ചെറുക്കാന്‍ എല്ലാം സഹായങ്ങളും ചെയ്യുമെന്ന് ഫ്രാന്‍സും വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















