അവിവാഹിതയായ യുവതി പ്രസവിക്കാൻ വാടക വീടെടുത്തു; ആരുടേയും സഹായമില്ലാതെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ കണ്ട് പ്രസവിക്കാന്‍ ശ്രമിച്ച പെൺകുട്ടി ക്ഷണിച്ച് വരുത്തിയത് ദാരുണ മരണം: പുറം ലോകം മരണ വിവരമറിഞ്ഞത് മുറിയുടെ പുറത്തേയ്ക്ക് രക്ത ഒഴുകിയെത്തിയത് കണ്ടതോടെ...

യൂട്യൂബിൽ പ്രസവ ദൃശ്യങ്ങൾ കണ്ട് പ്രസവിക്കാന്‍ ശ്രമിച്ച അവിവാഹിതയായ യുവതിക്ക് ദാരുണാന്ത്യം. വീഡിയോ ദൃശ്യങ്ങള്‍ കണ്ട് മനസിലാക്കിയ ശേഷംവാടകമുറിയില്‍ ആരും അടുത്തില്ലാതെ ഒറ്റക്ക് പ്രസവിച്ച ഉത്തര്‍ പ്രദേശ് സ്വദേശിയാണ് മരണപ്പെട്ടത്.
ഉത്തര്‍ പ്രദേശിലെബിലാന്ദര്‍പുരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച ബിലാന്ദര്‍പുരില്‍ എത്തുകയും മുറി വാടകയ്ക്കെടുത്ത് താമസിക്കുകയുമായിരുന്നു. എന്നാല്‍കഴിഞ്ഞ ദിവസംയുവതിയുടെ മുറിക്ക് പുറത്തേക്ക് രക്തം ഒഴുകി വരുന്നത് അടുത്ത മുറികളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് യുവതിയും കുഞ്ഞും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. നാല് വര്‍ഷമായി ഗൊരഖ്പൂരില്‍ താമസിച്ച് മത്സരപരീക്ഷകള്‍ക്കായി തയാറെടുക്കുകയായിരുന്നു യുവതി. മൊബൈല്‍ ഫോണില്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ടാണ് യുവതി പ്രസവത്തിന് തയ്യാറെടുത്തതെന്ന് പോലീസ് അറിയിച്ചു.
അതേസമയം യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെടാത്തതിനാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















