സൈനികരുടെ ചിത്രങ്ങളും ശബരിമല വിഷയവും രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യത്തിലും പ്രചാരണത്തിലും ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്

സൈനികരുടെ ചിത്രങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യത്തിലും പ്രചാരണത്തിലും ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വന്നിരുന്നു. 2013ല്‍ തന്നെ ഇതിന് വിലക്കുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപിയുടെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിറകെയാണ് നടപടി. ദില്ലിയില്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള വലിയ ബോര്‍ഡുകളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ ചിത്രങ്ങള്‍ക്ക് പുറമെ അഭിനന്ദന്റെ ചിത്രവും ഉപയോഗിച്ചത്. വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപി പോസ്റ്ററില്‍ ഉപയോഗിച്ചത് വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. 2103ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
സൈനികരുടെ ചിത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍നാവികസേനാ മേധാവി എല്‍ രാമദാസ് പരാതി ഇലക്ഷന്‍ കമ്മീഷന് നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. പെരുമാറ്റചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചാരണങ്ങള്‍ അനുവദിക്കില്ല, ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താക്കീത് നല്‍കി. കേരളത്തിലേയ്ക്ക് വരുമ്പോള്‍ ശബരിമലയാണ് വിഷയം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശബരിമല വിഷയം ഉപയോഗിച്ചാല്‍ തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുക്കുമെന്ന് വ്യക്തമാക്കിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ബിജെപി. ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്‌നം ഉയര്‍ത്തിക്കാട്ടരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്യും. ഇത് ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കള്ളവോട്ട് തടയാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കുമ്മനവും നിലപാട് വ്യക്തമാക്കുമ്പോള്‍ ഇനിയെന്ത് എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.
https://www.facebook.com/Malayalivartha





















