വിവിഐപി മണ്ഡലത്തിലെ നരേന്ദ്ര മോദിയുടെ എതിരാളി ആര്; ഇത്തവണയും നരേന്ദ്രമോദി വാരാണസിയില്‍ നിന്ന് ജനവിധി തേടുമെന്ന് ഉറപ്പായതോടെ മോദിയോട് ഏറ്റുമുട്ടാനെത്തുന്ന എതിരാളി ആരെന്ന ചോദ്യം ഉയരുന്നു; എതിരാളിയെ കാത്ത് രാജ്യം

വിവിഐപി മണ്ഡലത്തിലെ നരേന്ദ്ര മോദിയുടെ എതിരാളി ആര്. ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക് എത്തി ഏറ്റുമുട്ടുമോ. വിവിഐപി മണ്ഡലമാണ് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം. ഇത്തവണയും നരേന്ദ്രമോദി വാരാണസിയില്‍ നിന്ന് ജനവിധി തേടുമെന്ന് ഉറപ്പായതോടെ മോദിയോട് ഏറ്റുമുട്ടാനെത്തുന്ന എതിരാളി ആരെന്ന ചോദ്യം ഉയരുന്നു. എസ്പിബിഎസ്പി സഖ്യത്തിന്റെ സീറ്റ് വിഭജനം കഴിഞ്ഞതോടെ സമാജ് വാദി പാര്‍ട്ടിക്കാണ് വാരാണസി മണ്ഡലം നല്‍കിയിരിക്കുന്നത്. മോദിക്കെതിരേ മത്സരിക്കുമെന്ന് ഗുജറാത്തിലെ പട്ടേല്‍ സമുദായ നേതാവായ ഹര്‍ദിക് പട്ടേല്‍ മാസങ്ങള്‍ക്കുമുന്‌പേ പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി ഹര്‍ദിക് കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതോടെ എസ്പി സ്ഥാനാര്‍ഥി ആയി വാരാണസിയില്‍ ഹര്‍ദിക് മത്സരിക്കുമെന്ന തരത്തില്‍ അഭ്യൂഹം ഉയര്‍ന്നു. എന്നാല്‍ കളം മുറുകിയതോടെ ഹര്‍ദിക് പട്ടേല്‍ മുന്‍നിലപാട് മാറ്റുകയാണ്. സമാജ് വാദി പാര്‍ട്ടിയിലേക്കല്ല, കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ഹര്‍ദിക്കിന്റെ തീരുമാനം. ഗുജറാത്തില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജാംനഗറില്‍നിന്ന് കോണ്‍ഗ്രസിനു വേണ്ടി ഹര്‍ദിക് ജനവിധി തേടുമെന്നാണ് സൂചനകള്‍ വരുന്നത്. അങ്ങനെയെങ്കില്‍ വാരാണസിയില്‍ മോദിക്കെതിരേ ആരായിരിക്കും എതിരാളി ആയി മത്സരിക്കുക എന്നത് ഏവരും ഉറ്റുനോക്കുകയാണ്. എസ്പിബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ഥി മത്സരിക്കുന്നതിനാല്‍ കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള സാധ്യത കുറവാണ്. കാരണം മോദി വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകരുതെന്ന് കോണ്‍ഗ്രസിന് ആഗ്രഹമുണ്ട്. അതിനാല്‍ എസ്പി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണച്ചേക്കും.
അമേത്തിയിലും റായ്ബറേലിയിലും എസ്പിബിഎസ്പി സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ലായെന്നതും കോണ്‍ഗ്രസിനെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മാത്രവുമല്ല, 2014ല്‍ കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച അജയ് റായിക്ക് ആകെ നേടാനായത് 75,614 വോട്ടുകള്‍ മാത്രമാണെന്നതും ഓര്‍ക്കണം. എന്നാല്‍, രാജ്യം ഉറ്റുനോക്കുന്ന വിവിഐപി മണ്ഡലത്തില്‍ മോദിക്കെതിരേ മത്സരിക്കുന്നത് എസ്പി സ്ഥാനാര്‍ഥി ആണെങ്കിലും പ്രതിപക്ഷ കക്ഷികളുടെ കൂടെ അഭിപ്രായം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഫലിക്കും. ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കൂട്ടായൊരു തീരുമാനമെടുക്കും. മോദിയെ പരാജയപ്പെടുത്തിയില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭൂരിപക്ഷം കുറയ്ക്കുക എന്നതു പ്രധാനമാണ്. ഇതിനു പ്രാപ്തിയുള്ള സ്ഥാനാര്‍ഥിയെ ആയിരിക്കണം മോദിക്കെതിരേ നിര്‍ത്തുക.
അതുകൊണ്ട് തന്നെ മികച്ചൊരു സ്ഥാനാര്‍ഥിയെ വാരാണസിയില്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്രതിപക്ഷം. ഏഴു ഘട്ടങ്ങളിലായി നടത്തുന്ന പൊതുതെരഞ്ഞെടുപ്പില്‍ അവസാന ഘട്ടമായ മേയ് 19നാണ് വാരാണസിയില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനാല്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇനിയും സമയമുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. 2014ല്‍ ആംആദ്മി നേതാവ് അരവിന്ദ് കേജ്രിവാളായിരുന്നു മോദിയുടെ എതിരാളി. അന്ന് നരേന്ദ്രമോദി 5,81,022 വോട്ടുകള്‍ നേടിയപ്പോള്‍ അരവിന്ദ് കേജ്രിവാള്‍ 2,09,238 വോട്ടുകള്‍ നേടി. 3,71,784 ആയിരുന്നു മോദിയുടെ ഭൂരിപക്ഷം. അതേസമയം, ഹര്‍ദിക് പട്ടേല്‍ നാളെ കോണ്‍ഗ്രസിന്റെ അംഗത്വമെടുക്കും.
അഹമ്മദാബാദില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പങ്കെടുക്കാനെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഹര്‍ദിക് പട്ടേല്‍ അംഗത്വം സ്വീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha





















