ഇലക്ഷന്‍ മഹോത്സനത്തിനായി പൊടിപൊടിക്കുന്ന തുക കേട്ടാല്‍ ഞെട്ടും; ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ഇത്തവണ നടക്കുന്നത് ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പ്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ഇത്തവണ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാകും നടക്കുക. ഏപ്രില് 11 മുതല് മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പിനായി 50,000 കോടി രൂപ ചിലവാകുമെന്നാണ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തിപ്പും പ്രചാരണം കൊഴിപ്പിക്കാനുള്ള പണവും മാർക്കറ്റിങ്ങ്, പരസ്യം എല്ലാ കൂടി കണക്കിലെടുത്താൽ 50,000 കോടി രൂപ ഇത്തവണ ചിലവഴിക്കപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഡൽഹി കേന്ദ്രീകരിച്ചുള്ള സെന്റർ ഫോർ മീഡയയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
2016ലെ അമേരിക്കന് പ്രസിഡന്റ്, പ്രതിനിധി സഭാ തിരഞ്ഞെടുപ്പാണ് നിലവിൽ ഏറ്റവും ചെലവേറിയതെന്ന് കണക്കാക്കുന്നത്. 45000 കോടിയോളം രൂപ 2016ൽ അമേരിക്കൻ തിരഞ്ഞെടുപ്പിന് ചെലവായി എന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ 2014ലെ തിരഞ്ഞെടുപ്പ് ചെലവിനേക്കാൾ 40 ശതമാനംവർധനയാണ് 2019 കണക്കാക്കുന്നത്. ഒരു വോട്ടർക്ക് 550 രൂപയോളം നീക്കി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹികമാധ്യങ്ങൾ, യാത്ര, പരസ്യം എന്നിവയ്ക്കായി ചെലവഴിക്കുന്ന തുകയിൽ ഭൂരിപക്ഷവും പോകുകയെന്ന് സെന്റര് ഫോര് മീഡിയ സ്റ്റഡീസ് ചെയര്മാന് എന്.ഭാസ്‌കര റാവു പറഞ്ഞു. 2014ൽ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ചെലവിട്ട തുക 250 കോടി രൂപയായിരുന്നെങ്കിൽ ഇത്തവണ അത് 5000 കോടിയിലേക്ക് കുതിച്ച് കയറുമെന്നും അദ്ദേഹം പറയുന്നു. മണ്ഡലങ്ങളുടെ വലുപ്പമനുസരിച്ച് ചെലവ് കൂടും. സ്ഥനാര്ത്ഥികളുടെ എണ്ണത്തിനനുസരിച്ചരിച്ചും ചെലവ് കൂടും. 545 സീറ്റുകളിലായി 8000 ലധികം സ്ഥനാർത്ഥികളുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യന് രാഷ്ട്രീയക്കാരില് 90 ശതമാനത്തിലധികം പേരും വോട്ടര്മാര്ക്ക് സമ്മാനം,പണം, മദ്യം തുടങ്ങിയ വസ്തുക്കള് നല്കി സ്വാധീനിക്കാന് ശ്രമിക്കുന്നവരാണെന്ന് കാലിഫോര്ണിയ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ജെന്നിഫര് ബസ്സല് നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വീട്ട് ഉപകരണങ്ങൾ മുതൽ കന്നുകാലികളെ വരെ വോട്ടർമാർക്ക് നൽകി വരുന്നുണ്ടെന്നാണ് പഠനം പറയുന്നത്.
https://www.facebook.com/Malayalivartha





















