യുദ്ധം മോദിയും ദീതിയും തമ്മില്‍; നപക്ഷഭൂരിപക്ഷ ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിനും ജാതിപ്രീണനത്തിനുമൊക്കെ മറ്റെവിടെയുമെന്നപോലെ ബംഗാളും വീണ്ടും വഴങ്ങുന്നു; പ്രധാനയുദ്ധം മോദിയുടെ ബി.ജെ.പി.യും ദീദിയുടെ തൃണമൂല്‍ കോണ്‍ഗ്രസും തമ്മിൽ

ബംഗാളില്‍ ഇത്തവണ എല്ലാം മാറുകയാണ്. ന്യൂനപക്ഷഭൂരിപക്ഷ ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിനും ജാതിപ്രീണനത്തിനുമൊക്കെ മറ്റെവിടെയുമെന്നപോലെ ബംഗാളും വീണ്ടും വഴങ്ങുകയാണ്. സിംഗൂരിന്റെയും നന്ദിഗ്രാമിന്റെയും ചിറകിലൂടെ അധികാരത്തിലെത്തിയ മമതാ ബാനര്‍ജി ഇരിപ്പിടം സുരക്ഷിതമാക്കാന്‍ തുടങ്ങിവെച്ച ചെറുകിട ന്യൂനപക്ഷ പ്രീണനം ആയുധമാക്കി വന്‍തോതിലുള്ള ഭൂരിപക്ഷപ്രീണനത്തിന് ബി.ജെ.പി. കച്ചകെട്ടിയിറങ്ങിയതോടെ പ്രധാനയുദ്ധം മോദിയുടെ ബി.ജെ.പി.യും ദീദിയുടെ തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് എന്ന മട്ടിലായിരിക്കുന്നു.ഭജനരാഷ്ട്രീയത്തിന്റെ മുറിവുകളിലൂടെ ഒരുപാട് ചോരയൊഴുകുന്നതു കണ്ടതാണ് ബംഗാളിന്റെ മണ്ണ്. അതുകൊണ്ടാകാം സ്വാതന്ത്ര്യലബ്ധിക്കുശേഷം മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണ രാഷ്ട്രീയത്തിന് വംഗഭൂമിയില്‍ സ്വീകാര്യതയുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്‌കമ്യൂണിസ്റ്റ് രാഷ്ട്രീയ ദ്വന്ദ്വത്തിന്റെ വൃദ്ധിക്ഷയങ്ങളിലൊക്കെയും രാഷ്ട്രീയകാരണങ്ങളാണ് കൂടുതലും നിര്‍ണായകമായത്.
ജനസംഖ്യയില്‍ 28 ശതമാനം മുസ്‌ലിങ്ങളുള്ള ഇവിടെ പക്ഷേ, മുസ്‌ലിം സ്വത്വവാദരാഷ്ട്രീയം വേരുപിടിച്ചിരുന്നില്ല. സാക്ഷരകേരളത്തില്‍പ്പോലും ഇടത്‌വലത് മുന്നണികള്‍ക്ക് ജാതിസംഘടനകളെ വിശ്വാസത്തിലെടുത്തും ആവശ്യങ്ങള്‍ പരിഗണിച്ചും മുന്നോട്ടുപോകേണ്ട സാഹചര്യമാണെങ്കില്‍ ബംഗാളിന് അത്തരത്തിലുള്ള സമ്മര്‍ദരാഷ്ട്രീയം അന്യമായിരുന്നു. ഒക്കെ മാറുകയാണ്. ന്യൂനപക്ഷ ഭൂരിപക്ഷ ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിനും ജാതിപ്രീണനത്തിനുമൊക്കെ മറ്റെവിടെയുമെന്നപോലെ ബംഗാളും വീണ്ടും വഴങ്ങുകയാണ്. സിംഗൂരിന്റെയും നന്ദിഗ്രാമിന്റെയും ചിറകിലൂടെ അധികാരത്തിലെത്തിയ മമതാ ബാനര്‍ജി ഇരിപ്പിടം സുരക്ഷിതമാക്കാന്‍ തുടങ്ങിവെച്ച ചെറുകിട ന്യൂനപക്ഷ പ്രീണനം ആയുധമാക്കി വന്‍തോതിലുള്ള ഭൂരിപക്ഷപ്രീണനത്തിന് ബി.ജെ.പി. കച്ചകെട്ടിയിറങ്ങിയതോടെ പ്രധാനയുദ്ധം മോദിയുടെ ബി.ജെ.പി.യും ദീദിയുടെ തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് എന്ന മട്ടിലായിരിക്കുന്നു.2011ല്‍ അധികാരത്തില്‍വന്ന ശേഷം പള്ളികളിലെ മുക്രിമാര്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്അനുവദിക്കാനുള്ള മമതയുടെ തീരുമാനം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കി. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കനുകൂലമായ നിലപാട് മമത പിന്തുടരുന്നതും ന്യൂനപക്ഷ വോട്ടുബാങ്കില്‍ കണ്ണുവെച്ചാണെന്ന പ്രചാരണമുണ്ട്. ഖഗ്രാഗഢിലെ സ്‌ഫോടനത്തെത്തുടര്‍ന്ന് ബംഗ്‌ളാദേശി തീവ്രവാദി ഗ്രൂപ്പായ ജെ.എം.ബി.ക്ക് ബംഗാളിന്റെ മണ്ണ് ഉപയോഗിക്കാന്‍ അവസരമൊരുക്കി എന്ന വിമര്‍ശനവുമുണ്ടായി. പ്രബല മുസ്‌ലിം സംഘടനയായ ജമിഅത്തുല്‍ ഉലമാ ഹിന്ദ് സംസ്ഥാന അധ്യക്ഷനായ സിദ്ദിഖുള്ളാ ചൗധരിയെ പാര്‍ട്ടിയിലെടുത്തതും മന്ത്രിയാക്കിയതുമെല്ലാം ന്യൂനപക്ഷവോട്ടുബാങ്ക് ഉറപ്പിക്കാനുള്ള ശ്രമങ്ങളായിത്തന്നെയാണ് വായിക്കപ്പെടുന്നത്.
ഈദ് ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ നെറ്റി മറയ്ക്കുംവിധം സാരി വലിച്ചിട്ട് മുസ്‌ലിം വനിതയുടെ ഭാവഹാവാദികളോടെ പ്രത്യക്ഷപ്പെടാനും മമത ശ്രദ്ധവെക്കാറുണ്ട്. ഇക്കഴിഞ്ഞ ദുര്‍ഗാപൂജയുടെ ബിസര്‍ജന്‍ തീയതികളില്‍ ഒന്ന് മുഹറം തീയതിയുമായി കൂട്ടിമുട്ടാതെ പിറ്റേന്നത്തേക്ക് മാറ്റിയ മമതയുടെ നടപടിയാണ് ഈയിടെ ബി.ജെ.പി. ഏറെ ആളിക്കത്തിച്ച ഒരു വിവാദം.ബി.ജെ.പി.യുടെതന്ത്രങ്ങള്‍മമതയുടെ ന്യൂനപക്ഷ പ്രീണനം നിരന്തരപ്രചാരണമാക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഭിന്നപ്രദേശങ്ങളില്‍ ഉടലെടുക്കുന്ന സാമുദായികസ്പര്‍ധകള്‍ ജ്വലിപ്പിച്ച് നിര്‍ത്താനും ബി.ജെ.പി.ശ്രദ്ധിക്കുന്നുണ്ട്. താഴെത്തട്ടില്‍ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ അന്തരീക്ഷം സ്‌ഫോടനാത്മകമാക്കുന്നത് ചില ചെറുകിട സംഘടനകളാണെങ്കിലും സംഘര്‍ഷം അക്രമത്തില്‍ കലാശിക്കുന്നതോടെ ബി.ജെ.പി.യുടെ ദേശീയനേതാക്കളടക്കം സന്ദര്‍ശിക്കുകയും കേന്ദ്ര ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ടാവശ്യപ്പെടുകയും ചെയ്യുന്ന ഒരു സ്ഥിരം പാറ്റേണ്‍ രൂപപ്പെടുന്നു. ഹിന്ദുക്കളുടെ രക്ഷയ്ക്ക് തങ്ങള്‍ മാത്രമെന്ന മുദ്രാവാക്യം ആവര്‍ത്തിച്ചുറപ്പിക്കാനും ഈ സന്ദര്‍ഭങ്ങള്‍ ബി.ജെ.പി. ഉപയോഗിക്കുന്നു. ചില ന്യൂനപക്ഷസംഘടനകളുടെ എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനവും ബി.ജെ.പി.ക്ക് സഹായകമാകുന്നു. ഇത്തരത്തിലുള്ള തുടര്‍ച്ചയായ പ്രചാരണം വിജയിക്കുന്നുവെന്നതിന്റെ സൂചനയാണ് കഴിഞ്ഞവര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് ലഭിച്ച ഉയര്‍ന്ന വോട്ട് ശതമാനം.ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.യുടെ വോട്ട് ശതമാനം ഉയര്‍ന്നുതുടങ്ങിയതോടെ പ്രീണനപ്രതിച്ഛായ മാറ്റാന്‍ മമത നടപടികളെടുത്തുതുടങ്ങി. കഴിഞ്ഞ ദുര്‍ഗാപൂജ സമയത്ത് പൂജാ കമ്മിറ്റികള്‍ക്കായി 28 കോടിയാണ് മമത അനുവദിച്ചത്.
എന്തൊക്കെയായാലും ബി.ജെ.പി.ക്കും മോദിക്കുമെതിരേ ആക്രമണോത്സുകമായി സംസാരിക്കുന്ന മമതയുടെ ഗ്രാഫ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു തന്നെയാണ്. വോട്ടിനുവേണ്ടി കടിപിടി.ഇന്ത്യബംഗ്‌ളാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുവരുന്ന ബംഗാള്‍ ജില്ലകളിലെ പ്രമുഖ സമുദായമാണ് മത്തുവ വിഭാഗം. പട്ടികജാതിയായ നമശൂദ്രയില്‍പ്പെടുന്ന ഇവര്‍ 10 ലോക്‌സഭാ മണ്ഡലങ്ങളിലെങ്കിലും നിര്‍ണായക ശക്തിയാണ്. ബംഗാളില്‍ കടന്നുകയറാന്‍ ശ്രമിക്കുന്ന ബി.ജെ.പി.യുടെ പ്രധാനലക്ഷ്യവും മത്തുവ വോട്ടുകളാണ്. ബംഗ്‌ളാദേശിലെ ന്യൂനപക്ഷവിരുദ്ധ കലാപങ്ങളെത്തുടര്‍ന്ന് പല കാലങ്ങളിലായി അതിര്‍ത്തി കടന്നെത്തിയ ഇവരില്‍ പലര്‍ക്കും ഇപ്പോഴും കൈവശാവകാശ ഭൂമിയടക്കം പല ആവശ്യങ്ങളുണ്ട്. മുസലിം കടന്നുകയറ്റക്കാരെ നിയന്ത്രിക്കുമെന്നും ഹിന്ദു കടന്നുകയറ്റക്കാരെ അഭയാര്‍ഥികളായി പരിഗണിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള പൗരത്വഭേദഗതി ബില്‍ മത്തുവ സമുദായത്തിനെ ൈകയിലെടുക്കാനുള്ള കാര്‍ഡ് ആയി ബി.ജെ.പി. ഉപയോഗിക്കുന്നു. ബില്‍ ചാപിള്ള ആയെങ്കിലും മത്തുവ സമുദായത്തോടൊപ്പം ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ബി.ജെ.പി.ക്ക് കഴിയുന്നുണ്ട്. അധികാരമേറ്റാല്‍ അസമിലെ പോലെ ബംഗാളിലും എന്‍.ആര്‍.സി. കൊണ്ടുവരുമെന്ന് അമിത് ഷാ പ്രഖ്യാപിക്കുന്നതും മത്തുവക്കാരെ ഉദ്ദേശിച്ചുതന്നെ.
https://www.facebook.com/Malayalivartha





















